in

‘മരക്കാര്‍’ സിനിമ തന്നത് നിരവധി പരിഹാസങ്ങള്‍ : കരീയറിൽ അതൊന്നും എന്നെ ബാധിച്ചില്ല- വീണ നന്ദകുമാര്‍

ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് വീണ നന്ദകുമാർ. ആദ്യചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് വീണ സ്വന്തമാക്കിയത്, പിന്നീട് ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കൂടെ വീണ തന്നെ തുറന്നു പറച്ചിലുകളും പ്രണയത്തെ കുറിച്ചും ഒക്കെ വെളിപ്പെടുത്തി. അതിനുശേഷം താരത്തിന് നിരവധി ആരാധകനായിരുന്നു ലഭിച്ചത്.

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തമിഴിലായിരുന്നു അരങ്ങേറ്റം ,അതിനു ശേഷമാണ് താരം മലയാളത്തിലെത്തിയത് ഏറ്റവും  പുതിയതായി പുറത്തിറങ്ങിയ ചിത്രം ഭീഷ്മയായിരുന്നു ,ചിത്രത്തിൽ ഷൈൻ ടോം ചാക്കോ യുടെ ഭാര്യയുടെ വേഷത്തിലായിരുന്നു. അതിനുമുൻപ് മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ മരക്കാർ എന്ന ചിത്രത്തിലും താരം ഒരു വേഷത്തിൽ എത്തിയിരുന്നു, കീർത്തി സുരേഷിനെ പുറകിൽ നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് ആയിരുന്നു വീണ നന്ദകുമാർ ചിത്രത്തിലെത്തുന്നത്, എന്നാൽ വീണയെ കണ്ടതുമുതൽ ആരാധകർ ആകെ ആശങ്കയിൽ ആയിരുന്നു ,എന്തിനാണ് ഇത്രയധികം ചെറിയ വേഷത്തിൽ അഭിനയിച്ചത് എന്ന ചോദ്യം ഉയർന്നിരുന്നു .

നിരവധി പരിഹാസങ്ങൾ ഏറ്റു വാങ്ങിയ വീണ ഇതിനെക്കുറിച്ച് വിവരിക്കുകയാണ് ഇപ്പോൾ, അന്ന് ചാൻസ് ചോദിച്ച് നടന്ന സമയത്താണ് മരക്കാറിൽ അഭിനയിച്ചത്, മോഹൻലാലിനൊപ്പം അഭിനയിക്കുക എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ ,നിരവധി പരിഹാസങ്ങൾ താൻ ഇതിനോടകം കേട്ടുകഴിഞ്ഞു, പക്ഷേ അതൊന്നും തന്നെ കരിയറിനെ ബാധിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നല്ല അവസരങ്ങൾ കാത്തിരിക്കുകയാണെന്നും വീണ വ്യക്തമാക്കി.

Written by admin

‘കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നടി ‘അഹാന’….ഇത് പൊളിച്ചെന്ന് ആരാധകർ…ചിത്രങ്ങൾ വൈറൽ..!!

വരുന്നത് രാജകുമാരിയോ രാജകുമാരനോ! കാത്തിരിപ്പിന്റെ ത്രില്ലിൽ അനുശ്രീ