ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ സ്വന്തം മരുമകളായി മാറിയ താര സുന്ദരിയാണ്’വീണ നന്ദകുമാർ’.2019 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ’കെട്യോളാണ് എന്റെ മാലാഖ’എന്ന സിനിമയിൽ ആസിഫലിയുടെ നായികയായി എത്തിയതിന് ശേഷമാണ് താരം മലയാളികളുടെ സ്വന്തം താരമായി മാറുന്നത്.എന്നാൽ ഇത് താരത്തിന്റെ ആദ്യ സിനിമായിരുന്നില്ല.2017 കടംകഥ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയത് മലയാളത്തിൽ കൂടി ആണെങ്കിൽ പോലും പിന്നീട് തമിഴ് സിനിമയിലാണ് താരം അരങ്ങേറിയത്.അതിനു ശേഷമാണ് താരം ആസിഫലിയുടെ നായികയിട്ട്വീണ്ടും മലയാള സിനിമയിൽ എത്തുന്നത്.
സിനിമയിലെ താരത്തിന്റെ കഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുനുണ്ട്.നാട്ടിൻ പ്രദേശത്തെ സാധരണ കുട്ടിയുടെ വേഷത്തിലാണ് വീണ സിനിമയിൽ എത്തിയത് അതുകൊണ്ട് തന്നെ ആരാധകർ താരത്തെ ഏറ്റെടുത്തിരുന്നു.സിനിമയിൽ ‘റിൻസി’എന്ന വേഷമാണ് താരം അഭിനയിച്ചത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.സിനിമ ഹിറ്റായതോടെ ഒരുപാട് സിനിമയിൽ താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി.അവസാനമായി താരം അഭിനയിച്ചത് മോഹൻലാൽ നാകാനായി എത്തിയ മരക്കാരിലാണ്.സിനിമയിൽ ചെറിയ വേഷത്തിലാണ് താരമെത്തിയത്.ഇനിയിപ്പോൾ മമ്മൂട്ടി നാകാനായി എത്തുന്ന;ഭീഷ്മപർവമാണ് വീണയുടെ അടുത്ത സിനിമ.
ആസിഫലിയുടെ നായികയിട്ട് എത്തിയതോടെ വീണ സോഷ്യൽ മീഡിയയിലും സ്റ്റാറായി മരുകയായിരുന്നു.സോഷ്യൽ മീഡിയിൽ ഒരുപാട് സജീവം അല്ലെങ്കിൽ പോലും ഇടയ്ക്കൊക്കെ താരം പുത്തൻ ഷൂട്ടുകൾ പോസ്റ്റാക്കി കൊണ്ട് ഇൻസ്റ്റഗ്രാമിൽ സജീവമാവാറുണ്ട്.ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഹോട്ട് ലുക്കിൽ അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ചിത്രങ്ങൾ കണ്ടതോടെ അന്തം വിട്ടിരിക്കുകയാണ് ആരാധകർ.പഴയ വീണ അല്ലെന്നും ആളാകെ മാറിയെന്നുമാണ് ആരാധകർ പറയുന്നത്.