പേളി മാണിയും കുടുംബവും ഏവർക്കും സുപരിചിതരാണ്. അവതാരകയായിട്ടാണ് താരം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തി. ബിഗ്‌ബോസ് മലയാളം ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. ഇതേ ഷോയിൽ വെച്ചാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാകുന്നതും പിന്നീട് ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്യുന്നത്. ഇപ്പോൾ നില എന്ന പേരിൽ ഒരു കുഞ്ഞുമുണ്ട് താര ദമ്പതികൾക്ക്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിനെ മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
പേളി മാണിയുടേയും ശ്രിനിഷ് അരവിന്ദിന്റേയും മകളായ നില ബേബിക്ക് ആരാധകരേറെയുണ്ട്. നിലയുടെ കാര്യങ്ങളെക്കുറിച്ച് ആരാധകരെല്ലാം ചോദിക്കാറുണ്ട്. നിങ്ങളുടെ കൂടി കുഞ്ഞാണ് അവള്‍, എല്ലാവരും അവളെക്കുറിച്ച് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നായിരുന്നു പേളി പറഞ്ഞത്. നിലു ബേബിയുടെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി മാണി.
മൈ ലിറ്റില്‍ ബട്ടര്‍ഫ്‌ളൈ എന്ന ക്യാപ്ഷനോടെയായാണ് പേളി ചിത്രങ്ങള്‍ പങ്കുവെച്ചത്. ആദില്‍ ഇബ്രഹാം, ശിവദ, ശ്രിനിഷ് അരവിന്ദ് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ശ്രീനിയുടെ അമ്മയെപ്പോലെയാണ് നിലയുടെ കണ്ണുകള്‍ എന്നും എല്ലാവരും പറഞ്ഞിരുന്നു.