നായകൻ, സ്വഭാവനടൻ, വില്ലൻ എന്നിങ്ങനെ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സിദ്ദിഖ്. സിദ്ദിഖിൻ്റേ മകൻ ഷഹീൻ സിദ്ദിഖിൻ്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡോക്ടർ അമൃത ദാസിനെ ആണ് ഷഹീൻ വിവാഹം കഴിച്ചത്. കൊച്ചിയിൽ നടന്ന വിവാഹ സൽക്കാര ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു. സിദ്ദിഖിൻ്റെ ഹോട്ടൽ ബിസിനസ് നോക്കി നടത്തുകയായിരുന്ന ഷഹീൻ, സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരി യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻറെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോഗ്, ദിവാൻജിമൂല, വിജയ് സൂപ്പറും പൗർണ്ണമിയും, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “അമ്പലമുക്കിലെ വിശേഷങ്ങ’ളാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷഹീന് ഒരു സഹോദരൻ കൂടിയുണ്ട്. ഭിന്നശേഷിക്കാരനായ സഹോദരന് എപ്പോഴും ഒപ്പം ചേർത്ത് കൂടെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഷഹീൻ. സിദ്ദിഖിൻ്റെ ആദ്യഭാര്യയിലെ മക്കളാണ് ഇരുവരും. ഷഹീൻ്റ വിവാഹചിത്രങ്ങൾ എല്ലാം പുറത്തുവന്നതോടെയാണ് സിദ്ദിഖിനെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം വീണ്ടും ആരാധകർ തേടുന്നത്. ആദ്യഭാര്യയുടെ മരണത്തിന് ശേഷം സിനിമയിൽ നിന്ന് അകന്ന് തകർന്നു കഴിഞ്ഞ തന്നെ വീണ്ടും സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത് നടൻ മോഹൻലാൽ ആണെന്ന് സിദ്ദിഖ് ഒരുവേള തുറന്നുപറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ദിഖിൻ്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യയുടെ മരണം ദുരൂഹമാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. കുടുംബാംഗങ്ങളിൽ നിന്നുവരെ ഒറ്റപ്പെടുത്തൽ നേരിടേണ്ടിവന്നുവെന്ന് സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. എന്നാൽ മോഹൻലാൽ ആണ് എന്നെ ആ അവസ്ഥയിൽ നിന്നും കരകയറ്റിയത്. എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്തുപാകിയത് ലാൽ ആണെന്നും സിദ്ദിഖ് തുറന്നു പറഞ്ഞിട്ടുണ്ട്. സിദ്ദിഖിൻ്റെ വാക്കുകൾ ഇങ്ങനെയാണ്;
ഇന്ത്യ ആദ്യ ഭാര്യ മരിച്ച് കുറേക്കാലം വീട്ടിലിരുന്ന സമയത്താണ് എന്നെ കന്മദത്തിലേക്ക് വിളിക്കുന്നത്. ഭാര്യ മരിച്ചിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു. അപ്പോൾ ഞാനും ലാലും കൂടി ബോംബെയിൽ പോയിട്ട് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും സ്റ്റുഡിയോയിലേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. കാറിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഇനിയൊരു കല്യാണം കഴിക്കേണ്ടേ എന്ന് ലാൽ എന്നോട് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞു. രണ്ടു കുട്ടികൾക്കും ഉപ്പയും ഉമ്മയും ഒക്കെ വേണം. മക്കളെ നോക്കാനും നിങ്ങളെ നോക്കാനും ഒക്കെ ഒരാൾ വേണം. കല്യാണം കഴിക്കാതെ പറ്റില്ല എന്ന് ലാൽ പറഞ്ഞു. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. അതിനെപ്പറ്റി ഒരുപാട് പരാതികൾ ഒക്കെ ഉണ്ടായി.
ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ജീവിതം ഉണ്ടാകുമോ എന്ന് ഞാൻ ചോദിച്ചു. അയ്യോ അങ്ങനെയൊന്നും ഇല്ല, ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്. അല്ലെങ്കിൽ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒന്നും വിചാരിക്കരുത്. ഇതൊന്നും എപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നതല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണ്. അത് പലരുടെയും ജീവിതത്തിൽ ഉണ്ടാകാം. നമ്മൾ പോസിറ്റീവ് ആയി മാത്രം കാണുക. ഇനി നല്ലൊരു ജീവിതം തുടങ്ങുക എന്ന് ലാൽ പറഞ്ഞു. ആ കാർ യാത്ര കഴിഞ്ഞതോടെ എൻറെ ഒരുപാട് തീരുമാനങ്ങൾ മാറി. എൻറെ ഉള്ളിലെ ഒരുപാട് കോംപ്ളക്സുകൾ മാറി. എന്നെ കഴുകിയെടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. ലാലിൻറെ അടുത്ത് കുറച്ചുനേരം സംസാരിച്ചാൽ തന്നെ അങ്ങനെയെല്ലാം സംഭവിക്കും. ഞാൻ സിനിമയിൽ വന്നപ്പോഴൊക്കെ അവർ സൂപ്പർതാരങ്ങൾ ആയിരുന്നു. ഇപ്പോഴും മാറ്റങ്ങളൊന്നുമില്ല അങ്ങനെ തന്നെയാണ്. എൻറെ സുഹൃത്തുക്കൾ ഒക്കെ രാജ്യത്തെ വലിയ താരങ്ങളാണ് അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.