ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.
താനൊരു ഫോട്ടോ അയച്ചപ്പോള്‍ മൃദുല തിരിച്ച് അയച്ച തന്ന ഫോട്ടോയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് യുവ കൃഷ്ണ. ഒരു സ്റ്റൈലന്‍ ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ കുഞ്ഞൂട്ടന് തിരിച്ച് അയച്ചതാ. ഈ സ്റ്റൈല്‍ പണ്ടത്തെയാ, ഏട്ടന് എനിക്ക് ദൈവത്തെപ്പോലെയാണെന്ന്. എന്നോട് ഇത്രേം ഭക്തി എന്റെ ഭാര്യക്ക് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്തായാലും എനിക്ക് ഈ ഫോട്ടോ ഇഷ്ടമായെന്നുമായിരുന്നു യുവ കൃഷ്ണ കുറിച്ചത്.
തിരിച്ച് ട്രോളി അല്ലേയെന്നായിരുന്നു മൃദുലയുടെ കമന്റ്. ഒന്ന് ട്രോളിയപ്പോള്‍ എന്നെ തിരിച്ച് ട്രോളുന്നോ മനുഷ്യാ, ഹനുമാന്റെ പോസ് കോപ്പിയടിച്ചേക്കുവായെന്നുമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സുന്ദരി ലൊക്കേഷനിലെ ചിത്രങ്ങളായിരുന്നു യുവ കൃഷ്ണ പങ്കുവെച്ചത്.
ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയയി കഴിഞ്ഞ ദിവസം അമ്മയായിരുന്നു