തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് കാജൽ അഗർവാൾ.നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.സോഷ്യൽ മീഡിയയിൽ ഏറെ സജീവവവുമാണ് താരം. കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്‌ലും ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോളിതാ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് നടി.
ഞാൻ എപ്പോഴും വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഗർഭധാരണം ഒരു പ്രധാനപ്പെട്ട സമയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയ്‌റോബിക്, സ്ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങൾ ചെയ്യണം.” താരം കുറിച്ചു. തമന്നയുൾപ്പെടെയുള്ള നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ട് പിന്തുണ നൽകിയിരിക്കുന്നത്.
2020 ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.