in

വീണ്ടും സർജറി, ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് സൗഭാ​ഗ്യ, എന്താണ് സംഭവിച്ചതെന്ന് ആരാധകർ

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു.

മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

താൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സർജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. നടിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം… ഒരു സർജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്‌ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ എനിക്ക് വേണം’ എന്നുമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിൽ സൗഭാഗ്യ പറയുന്നത്. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. എന്ത് പറ്റിയത് കൊണ്ടാണ് സർജറി വേണ്ടി വന്നതെന്നും ആശുപത്രിയിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയാണ്.

Written by admin

വ്യായാമത്തിന് വിട്ടുവീഴ്ചയില്ല, നിറവയറിലും അഭ്യാസവുമായി കാജൽ

‘പക്ഷി തൂവൽ കൊണ്ട് ശരീരം മറച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’…ഹോട്ട് ചിത്രങ്ങൾ കാണാം..!!