in

ഞങ്ങളുടെ ജീവിതത്തിൽ ഒരു വില്ലൻ ഇല്ല: പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് ചന്ദ്ര ലക്ഷ്മൺ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച പരമ്പരയിൽ നിന്നാണ് പ്രണയത്തിലായത് ,ഏകദേശം ഒരു മാസം കൊണ്ടാണ് ഇരുവരും പ്രണയത്തിലായതും , വിവാഹം കഴിഞ്ഞതും. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂടെ ഇരുവരുടെയും പ്രണയവും വിവാഹത്തെ ക്കുറിച്ചും പങ്കു വയ്ക്കുകയാണ്.

പ്രണയത്തിൽ ആയതിനു ശേഷം തങ്ങൾ ഇരുവരും വിവാഹത്തിന് കാര്യം വീട്ടിൽ അവതരിപ്പിച്ചു, തങ്ങളുടെ പ്രണയത്തിലും വിവാഹത്തിലും ഇതുവരെ ഒരു വില്ലൻ ഇല്ല എന്നുള്ളതാണ് സത്യം എന്നും താരങ്ങൾ പ്രതികരിച്ചു. ചന്ദ്ര ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ടോഷ് ക്രിസ്ത്യൻ കുടുബത്തിലുമാണ് ജനിച്ചുവളർന്നത്. കുടുംബത്തിൽ നിന്നും മതപരമായ ഉള്ള ഒരു അഭിപ്രായ വ്യത്യാസങ്ങളും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും
ഇരുവീട്ടുകാരും സന്തോഷത്തോടു കൂടിയാണ് വിവാഹത്തിനു സമ്മതം മൂളിയത് എന്നും ഇതുവരെ യാതൊരു വിധ കുഴപ്പങ്ങളും ഇല്ല എന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

മലയാളസിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചന്ദ്ര ലക്ഷ്മൺ ചെയ്തിട്ടുണ്ട്.അതിനു ശേഷമായിരുന്നു താരം മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായത്. ഇരുവരുടേയും വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു ,വിവാഹത്തിന് ശേഷം താരങ്ങൾ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു

Written by admin

കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്, അനശ്വര രാജൻ

‘ഇത് സ്ലിവച്ചന്റെ കെട്ടിയോൾ അല്ലെ’…ഗ്ലാമറസ്സ് ലുക്കിൽ ആരാധകരെ മയക്കിയെടുത്ത് നടി’വീണ നന്ദകുമാർ”…ആളാകെ മാറിയെന്ന് ആരാധകർ