ബോളിവുഡ് കോളങ്ങളിലെ ഫാഷൻ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് നടിയും ബിഗ് ബോസ് ഓ ടി ടി താരവുമായ ഉർഫി ജാവേദിന്റേത്. മിനിസ്ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ഫോട്ടോഷൂട്ടുകളിൽ അധികവും അതീവ ഗ്ലാമർ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരു പരിധിയിലധികം വിമർശനങ്ങൾക്ക് വഴി വെക്കുന്ന ഘടകം കൂടി ആയി മാറാറുണ്ട്.
അശ്ലീല സിനിമകളിൽ അഭിനയിക്കാൻ തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടർ നിർദ്ദേശിച്ചതായി ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു കാസ്റ്റിംഗ് ഡയറക്ടർ ഇൻഡസ്ട്രിയൽ തന്റെ ഇമേജ് വളരെ മോശമാണെന്ന് പറഞ്ഞിരുന്നു.
അതിനാൽ ടെലിവിഷൻ മേഖലയിൽ തനിക്ക് അവസരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഞാൻ ചോദിക്കുകയും ചെയ്തു. തന്നോട് അഡൽറ്റ് വെബ് സീരീസിലേക്ക് പോകാനാണ് പറഞ്ഞത്. അതെനിക്ക് അത്ര സുഖകരമായി തോന്നിയില്ല.
ഇൻഡിമേറ്റ് രംഗങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യം ഇല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. ഒപ്പം തന്നെ ധരിക്കുന്ന വസ്ത്രം കണ്ട് തന്നെ വിലയിരുത്തരുതെന്നും അയാളോട് പറഞ്ഞു എന്ന് താരം വ്യക്തമാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സഹോദരീയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഫറ അലി ഖാൻ ഉർഫിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്ത പ്രാധാന്യമാണ് നേടിയത്. തൻറെ വസ്ത്രധാരണത്തെ കണ്ടുകൊണ്ട് വിലയിരുത്തരുതെന്നാണ് താരം പറയുന്നത്. ഞാൻ അങ്ങനെ ആരെയും വസ്ത്രധാരണം വെച്ച് വിലയിരുത്താറില്ല. ഇന്റീമേറ്റ് രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല.
ആളുകൾ എൻറെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കണ്ട് തന്നെ വിലയിരുത്തുന്നുണ്ട്. അത് ശരിയായ രീതിയല്ല. എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. അറിവും വിദ്യാഭ്യാസവും ഉള്ള പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ എത്തുന്നുണ്ട്.
അവർ ചെയ്യുന്നതാണ് ഇത്. എന്നാൽ ഞാൻ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് എന്തോ ഒരു പ്രശ്നമുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും ഉർഫി പ്രതികരിക്കുന്നു. പലപ്പോഴും വസ്ത്രധാരണത്തിൽ പുതിയ പരീക്ഷണങ്ങൾ കണ്ടെത്തുന്ന താരമാണ് ഉർഫി.
അടുത്തിടെ ചങ്ങല കൊണ്ട് ഒരുക്കിയ ബാക്കിലെസ് ടോപ്പ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതിനു പിന്നിലെ തന്റെ കഷ്ടപ്പാടാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിലൂടെ തനിക്കുണ്ടായ പരിക്കിന്റെ ചിത്രമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
കഴുത്തിൽ പാടുകൾ വീണു ചുവന്നെന്നും ഏറെ വേദന സഹിച്ചു എന്നും താരം പറയുന്നു. ഈ ചങ്ങല പരീക്ഷണം ഉർഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമർശനങ്ങളും നേടി കൊടുത്തിരുന്നു. ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.