in ,

പനിനീർപൂ ചിരിയുമായി പ്രിയ : കണ്ണടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയ വാര്യർ .ആദ്യ ചിത്രത്തിലൂടെ തന്നെ ഇൻറർനാഷണൽ സെൻസേഷണൽ ആകാൻ പ്രിയയ്ക്ക് സാധിച്ചിരുന്നു, പിന്നീട് അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇതിനോടകം നിരവധി ഭാഷകളിൽ പ്രിയ അഭിമുഖങ്ങൾ കൊടുത്തു കഴിഞ്ഞു .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടിയുടെഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

പ്രിയ ഇത്തവണ തിളങ്ങിയിരിക്കുന്നത് സാരിയിലാണ്.ചിത്രം സോഷ്യൽ മീഡിയ ശ്രദ്ധേയമായി മാറി കഴിഞ്ഞു, മാത്രമല്ല മോഡലിംഗ് രംഗത്തും നടിസജീവമാണ്, നിരവധി ഇൻറർനാഷണൽ പരസ്യങ്ങളിലും താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. തെലുങ്ക് ചിത്രത്തിലും പ്രിയ അടുത്തിടെ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വീഡിയോ സോങ്ങുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു.

അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം താരം അഭിനയിച്ചത് ബോളിവുഡിലാണ്, പക്ഷേ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ശ്രീദേവി ബംഗ്ലാവ് എന്നായിരുന്നു ചിത്രത്തിന് പേര് .ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചത് പിന്നീട് താരത്തിന് കന്നടയിലും തെലുങ്കിലും നിരവധി അവസരങ്ങൾ വന്നു, ഇപ്പോൾ കന്നടയിലും തെലുങ്കിലും സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം നിരവധി ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട് .താരത്തിന്റെ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്.

Written by admin

വാഷിംഗ് പൗഡർ നിർമ്മ: പഴമയെ ഓർത്തെടുത്ത് ഫോട്ടോഷൂട്ടുമായി നൈല ഉഷ

അർച്ചന സുശീലൻ വീണ്ടും പ്രണയത്തിൽ, ആദ്യ ബന്ധം എപ്പോൾ വേർപെടുത്തിയെന്ന് ആരാധകർ‌