in , , ,

എന്റെ കണ്ണുകളിലേക്ക് നിങ്ങൾ നോക്കുമ്പോൾ ഇന്നും എനിക്ക് നാണമാകാറുണ്ട്; പ്രണയ നിമിഷത്തെ കുറിച്ച് നടി ഖുശ്‌ബു മനസ്സ് തുറക്കുന്നു

ഒരുകാലത്ത് തെന്നിന്ത്യ ഒട്ടാകെ താര റാണിയായി അടക്കി വാണിരുന്ന അഭിനയത്രിയാണ് ഖുശ്ബു. 1980കളിൽ ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം, പിന്നീട് തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും മികച്ച വേഷങ്ങൾ ചെയ്തു. തമിഴ് മലയാളം തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്ന താരം പ്രധാന നായക നടന്മാരായ രജനീകാന്ത് കമലഹാസൻ സത്യരാജ് പ്രഭു സുരേഷ് ഗോപി മോഹൻലാൽ മമ്മൂട്ടി ജയറാം ദിലീപ് തുടങ്ങിയവർക്കൊപ്പം വേഷം ചെയ്തു.

1980 ൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഖുശ്ബു 81 ൽ ലവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചു. ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ഖുശ്ബുവിനെ തേടി ഒരു പിടി നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ എത്തി. ചിന്നത്തമ്പി എന്ന തമിഴ് ചിത്രം ഖുശ്ബുവിന്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിനുശേഷം നടൻ പ്രഭുവുമായി താരം പ്രണയത്തിൽ ആവുകയും എന്നാൽ പ്രഭുവിന്റെ അച്ഛനായ ശിവാജി ഗണേശന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇവർ പിരിയുകയും ആയിരുന്നു. പിന്നീട് പ്രശസ്ത നടനും സംവിധായകനുമായ സുന്ദരമായി പ്രണയത്തിലായ താരം 2000- ൽ ഇദ്ദേഹവുമായി വിവാഹിതയായി. വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ച താരത്തിന് അവന്തിക, അനന്ധിത എന്ന രണ്ടു പെൺമക്കൾ ഉണ്ട്.

ഖുശ്ബു ഒരു സമയത്ത് തമിഴ് ജനതയുടെ ദൈവം തന്നെ ആയിരുന്നു. താരത്തിനോടുള്ള ആരാധന കൂടി, ചില ഫാൻസ് ഖുശ്ബുവിന്റെ പേരിൽ അവരുടെ പ്രതിഷ്ഠയായി ഒരു അമ്പലം പണിതിരുന്നു. ആ അമ്പലം ഇന്നും അതേപടി സ്ഥിതി ചെയ്യുന്നു. ഇതുകൂടാതെ ഖുശ്ബുവിന്റെ പേരിൽ ഒരു സാരി ബ്രാൻഡും തമിഴ്നാട്ടിൽ ഖുശ്ബു ഇഡലി എന്ന് പ്രശസ്തമായ ഒരു ഇഡലി തന്നെയും ഉണ്ട്.

തൻറെ ഭർത്താവായ സുന്ദർ, തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതിന്റെ 25 വാർഷികത്തിൽ വളരെ പ്രണയാർദ്രമായ ഒരു കുറിപ്പ് താരം പങ്കുവെച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷം ഇന്നും നമ്മൾക്കിടയിൽ ഒന്നും മാറിയിട്ടില്ല എന്നും ഇപ്പോഴും അതേ തീവ്രതയോടെ നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്നും താരം കുറിച്ചു. ഇപ്പോഴും നിങ്ങളുടെ കണ്ണിലേക്ക് നോക്കുമ്പോൾ എനിക്ക് നാണം വരാറുണ്ട് എന്നും എന്നെ നോക്കി നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ഞാൻ ദുർബല ആവുകയാണ് എന്നും കുറിക്കുന്ന താരം, തൻറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം അദ്ദേഹമാണ് എന്നും പറയുന്നു. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നാണ് നടി കുറിച്ചത്.

ഇപ്പോഴും വളരെ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ഖുശ്ബു ഇതോടൊപ്പം തന്നെ നിർമ്മാതാവായും രാഷ്ട്രീയ പ്രവർത്തകയായും ടെലിവിഷൻ അവതാരകയായും സജീവമാണ്. താരത്തിന്റെ പ്രസ്താവനകൾ ഇടയ്ക്കിടെ വിവാദം ആവാറുള്ളത് വീണ്ടും ഇവരെ വാർത്തകളിൽ സജീവമാക്കുന്നു. കല്യാണം കഴിക്കുന്ന പെൺകുട്ടികൾക്ക് കന്യകയായിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും വിവാഹത്തിനുമുൻപ് പെൺകുട്ടികൾ സുരക്ഷിതമായി ബന്ധങ്ങൾ ഏർപ്പെടുന്നത് തെറ്റല്ല എന്നും പറഞ്ഞിരുന്നു. ഇതും ഏറെ ചർച്ചയായിരുന്നു.