in ,

ബിക്കിനിയിൽ ബോഡി പോസിറ്റിവിറ്റി ഡാൻസുമായി തൻവി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ വളർന്ന് വികസിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വളരുന്നതിനും വികസിക്കുന്നതിനും അനുസരിച്ച് മനുഷ്യരുടെ ചിന്താഗതിയിലും കാഴ്ചപ്പാടിലും വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വണ്ണം ഉള്ളവരെയും ശരീരഭാരം ഉള്ളവരെയും മോശമാക്കി ചിത്രീകരിക്കുക എന്ന പ്രവണത പോലും ഇന്ന് സോഷ്യൽ മീഡിയയായിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

പ്ലസ് സൈസ് മോഡലുകളെക്കാൾ സീറോ സൈസ് മോഡലുകൾക്ക് പ്രാധാന്യം ഏറെ വരുന്ന കാലഘട്ടത്തിൽ ഫോട്ടോഷോട്ടുകൾ വലിയതോതിൽ ഇവരുടെ കരിയറിലും വ്യക്തിജീവിതത്തിലും സ്വാധീനങ്ങൾ ചെലുത്തുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏത് മേഖലയിലാണ് എങ്കിലും തടിച്ചവരെയും ശരീരഭാരം കൂടിയവരെയും മാറ്റിനിർത്തുന്ന പ്രവണതയ്ക്കെതിരെ ശബ്ദിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. അങ്ങനെ ശബ്ദിക്കുന്നവരിൽ അധികവും പ്ലസ് സൈസ് ആളുകൾ തന്നെയായിരിക്കും.

ഇപ്പോൾ മാറ്റത്തിന്റെ വേറിട്ട ശബ്ദത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ് തൻവി ഗീത ശങ്കർ. മറ്റുള്ളവരുടെ വാക്കുകൾ എന്ത് തന്നെയായാലും സ്വന്തം ശരീരത്തെപ്പറ്റി അവനവന് ബോധ്യമുണ്ടായിരിക്കുകയും സ്വയം ഇഷ്ടപ്പെടുവാൻ ശ്രമിക്കുകയും ആത്മവിശ്വാസം നിലനിർത്തുകയും ആണ് ആദ്യം ഉണ്ടാകേണ്ടത്. ഈ സന്ദേശമാണ് ഇപ്പോൾ തൻവി പകർന്ന് നൽകുന്നത്. ബോഡി പോസിറ്റീവ്, ഫാഷൻ ഇൻഫ്ലുവൻസറായ തൻവി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമ്പർ വൺ പൊസിഷനിൽ തന്നെയാണ്.

പത്താൻ സിനിമയിലെ ബഷറാം രംഗ എന്ന പാട്ടിന് ബിക്കിനി ധരിച്ച് മനോഹരിയായി ദീപിക എത്തിയപ്പോൾ ആ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ പുതിയ വിഡിയോ പങ്കു വയ്ക്കുകയാണ് തൻവി. പർപ്പിൾ ബിക്കിനിയിലാണ് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാണക്കേട് തോന്നേണ്ട കാര്യമില്ല, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യു… ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ…

ചിലരുടെ കണ്ണുകളിൽ നാണമില്ലാത്തവരാകാം. അതൊരു രസമാകാം. നമ്മൾ 2023 ലേക്ക് പ്രവേശിച്ചിരിക്കുന്നു. മാപ്പ് പറയാൻ ഒന്നുമില്ല എന്ന അടിക്കുറിപ്പോടെ ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പത്താനിലെ ഗാനത്തിന് ബീച്ചിലൂടെ നടന്ന് ചുവടുവെക്കുകയാണ് താരം. താരത്തിന്റെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ കാണുകയും ഏറ്റെടുക്കുകയും ചെയ്തു.

സ്ത്രീകളുടെ ഫാഷനെക്കുറിച്ചും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് മുൻപ് നിരവധി പോസ്റ്റുകൾ തൻവി പങ്കുവെച്ചിട്ടുണ്ട്. ആ പോസ്റ്റുകൾക്ക് ലഭിച്ച അതേ പിന്തുണയും അംഗീകാരവും തന്നെ ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയ്ക്കും ലഭിക്കുന്നുണ്ട് എന്ന് തന്നെ പറയാം. വീഡിയോ പങ്കുവെച്ചിട്ട് മണിക്കൂറുകൾ മാത്രമേ ആകുന്നുള്ളൂ എങ്കിലും ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ ആത്മവിശ്വാസത്തെയാണ് അധികവും ആളുകൾ പ്രശംസിക്കുന്നത്.

ഹോട്ടായ ശരീരം ഈ വീഡിയോ കണ്ട് എനിക്ക് അത്ഭുതം തോന്നി. നിങ്ങൾ സൂപ്പർ ആണ്. അത്രയും പെർഫെക്ട് ആണ് തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്തുതന്നെയായാലും പുതുവർഷത്തിൽ പുതിയ ഒരു മാറ്റത്തിന് തുടക്കമാണ് തൻവീയുടെ വീഡിയോ എന്ന് വേണമെങ്കിൽ പറയാം.

Written by Editor 4

ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ചിന്തിക്കാൻ പോലും സാധിക്കില്ല…!

അമ്പോ… 50 ആം വയസ്സിലും എന്നാ ഒരു ലുക്കാ… വർക്ക്‌ ഔട്ട്‌ കഴിഞ്ഞിറങ്ങിയ മലായ്കയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ