in , ,

മലയാളത്തിന്റെ അഴകിന് റാണി, നടിയും മോഡലുമായി ഹസീ ക്വസിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒരു ചിത്രം പൂർണ്ണതയിൽ എത്തണമെങ്കിൽ അതിൽ ഒരുപാട് പേരുടെ കഴിവുകളും പരിശ്രമങ്ങളും ഒരുപോലെ അത്യാവശ്യമാണ്. ഇന്നും നമ്മുടെ മനസ്സിൽ ശക്തമായി നിൽക്കുന്ന കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. അവയൊക്കെയും അവതരിപ്പിച്ച താരങ്ങളിലൂടെ മാത്രമല്ല അവരുടെ ശബ്ദത്തിലൂടെയും നമ്മുടെ മനസ്സിനെ കുളിരണിയിപ്പിക്കുകയും നിറഞ്ഞു നിൽക്കുകയും ചെയ്യുന്നതാണ്.

എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ പാർവതി തിരുവോത്ത് അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മൊയ്തീനെയും കാഞ്ചനമാലയേയും അത്രയേറെ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ നെഞ്ചേറ്റിയത്.

എന്നാൽ കാഞ്ചനമാല എന്ന കഥാപാത്രം ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുമ്പോൾ അതിൻറെ ജീവനായ ശബ്ദം നൽകിയ താരത്തെ പലപ്പോഴും മലയാളികൾ മറന്നുപോകാറുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് ഹസീ ക്വസി ആണ് കാഞ്ചനമാല എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത്.

നിരവധി സിനിമകളിലും സീരിയലുകളിലും ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന താരം സോഷ്യൽ മീഡിയ സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പലനിലകളിലും അറിയപ്പെടുന്നുണ്ട്.ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിനേക്കാൾ ഉപരി അഭിനയത്രി, മോഡൽ എന്നീ നിലകളിലും താരം സജീവമാണ്.

ശ്രീഭാരതി വിഷൻ സ്കൂൾ ഓഫ് ഡബ്ബിങ്ങിൽ നിന്ന് ഡബ്ബിങ് പഠിച്ച താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന താരം നിരവധി ഫോട്ടോഷോട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തന്നെയാണ്. എന്നിരുന്നാൽ പോലും താരത്തിന്റെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്ന വലിയ ഒരു ആരാധക വൃന്ദം തന്നെ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തന്റെ ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്തത കൊണ്ടുവരുവാൻ താരം എന്നും ശ്രമിച്ചിട്ടുണ്ട്.

66.6k ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്. തന്നെ ടെലിവിഷൻ പരമ്പരകളിലും ശബ്ദം പകർന്നു നൽകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി ശബ്ദം നൽകിയത്. പിന്നീട് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

ഡോക്ടർ ശ്യാം ഗോപിയുടെ ഷോർട്ട് ഫിലിമിലൂടെയാണ് താരം ഡബ്ബിങ് ആർട്ടിസ്റ്റായി തൻറെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം ഒരുപാട് വിജയങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

പതിവുപോലെതന്നെ ഗ്ലാമർ ലുക്കിലാണ് ഹസി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ഈ ഫോട്ടോ ഷൂട്ട് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. അതുപോലെ തന്നെ നിരവധി പേരാണ് താരത്തിന്റെ ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Written by Editor 1

പോൺ മൂവി ആദ്യമായി കണ്ടത് എപ്പോഴാണ്… ജാനകി സുധീർ തുറന്ന് പറയുന്നു

വർക്ഔട്ട് കഴിഞ്ഞിറങ്ങിയ പൂജ ഹെഗ്‌ഡെയെ വിടാതെ പിന്തുടർന്ന് ആരാധകർ: കിടിലൻ വീഡിയോ കാണാം