in ,

ബീച്ചിൽ വെക്കേഷൻ അടിച്ചു പൊളിച്ച് അമല പോൾ, ഹോട്ടെന്ന് ആരാധകർ: വീഡിയോ

മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമ ലോകത്ത് മുൻനിര നായികയായി തിളങ്ങിയ താരമാണ് അമല പോൾ. മലയാളത്തിലെയും തമിഴിലേയും സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള താരം 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

തമിഴ് സിനിമയായ മൈനയിലൂടെ അമലയ്ക്ക് വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷയിൽ ആയി താരം തൻറെ കരിയർ ഉയർത്തിയെടുക്കുകയുണ്ടായി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്തുകൊണ്ടാണ് അമല പോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും തന്റെ വ്യക്തിപരമായ നിലപാടുകളെ കുറിച്ചും ഒക്കെ തുറന്നു പറയുന്ന നടി കൂടിയാണ് അമല. സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് തമിഴിലെ എ എൽ വിജയ് എന്ന പ്രശസ്ത സംവിധായകനുമായി താരത്തിന്റെ വിവാഹം നടന്നത്.

2014 വിവാഹിതരായ ഇരുവരും പിന്നീട് 2017ൽ നിയമപരമായി വേർപിരിയുകയായിരുന്നു. നീണ്ട ഇടവേളക്കുശേഷം സിനിമയിലേക്ക് താരം സജീവമായി കൊണ്ടിരിക്കുകയാണ്. കാടവർ എന്ന ചിത്രത്തിൽ നായികയായാണ് അമല പോൾ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്.

നായികയായി എത്തുന്നതിന് പുറമേ ചിത്രത്തിന്റെ നിർമ്മാതാവും അമല തന്നെയായിരുന്നു. ഈ ചിത്രത്തിൻറെ വിശേഷങ്ങൾ തുടക്കം മുതൽ തന്നെ അമല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കുടുംബസമേതം ആയി പ്രസ് മീറ്റിൽ പങ്കെടുത്തതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.

കരിയറിന്റെ തുടക്കം മുതൽ നിരവധി പ്രസ് കോൺഫറൻസുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇത് എനിക്ക് സ്പെഷ്യലാണ്. ഇതൊരു ഫാമിലി റീയൂണിയൻ പോലെയാണ് എനിക്ക് തോന്നുന്നത്. ആദ്യമായാണ് അഭിനയത്രി എന്നതിനൊപ്പം നിർമ്മാതാവായി ഞാൻ എത്തുന്നത്.

സിനിമയെക്കുറിച്ച് എനിക്കൊപ്പം ഉള്ളവർ സംസാരിക്കുന്നത് കേട്ടപ്പോൾ രോമാഞ്ചം വന്നു. നമ്മുടെ ഹൃദയവും ആത്മാവും ഒന്നിലേക്ക് വെക്കുമ്പോൾ അത് തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് അമല അന്ന് വ്യക്തമാക്കിയത്. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലും താരം സജീവമാവുകയാണ്.

മലയാളത്തിൽ അമല അപ്പോൾ നായികയാകുന്നത് ടീച്ചർ എന്ന ചിത്രത്തിലാണ്. ടീച്ചറായിട്ടാണ് അമലാപോൾ ചിത്രത്തിൽ അഭിനയിക്കുന്നത്. ഫഹദ് നായകനായ അതിരൻ എന്ന ചിത്രത്തിനുശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ടീച്ചർ.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ അടക്കം നിരവധി ചിത്രങ്ങൾ ഇതിനോടകം അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ഇപ്പോൾ എല്ലാ തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് മാലിദ്വീപിൽ ജീവിതം ആഘോഷകരം ആക്കുകയാണ് താരം. ഇവിടെനിന്നുള്ള ഓരോ വിശേഷവും ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. താരത്തിന്റെ എല്ലാ ഫോട്ടോസും തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ബിക്കിനിയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സാധാരണയിൽ നിന്ന് മാറി നിൽക്കുക എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

Written by Editor 1

പുത്തൻ സ്റ്റൈൽ പണിയായി, വസ്ത്രത്തോടൊപ്പമുള്ള ചങ്ങല കഴുത്തിൽ കൊണ്ടു പരിക്ക്, ഇത്രക്ക് സാഹസികത വേണ്ടെന്ന് ആരാധകർ: ഫോട്ടോസ് വൈറൽ

മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട് !ആറു മാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ എന്റെ സ്വന്തമാക്കിയത്; മകളെ കുറിച്ച് ശോഭന പറയുന്നു