in

സന്തോഷ വാർത്ത അറിയിച്ച് സുപ്രിയ.. രണ്ടാം തവണയാണ് ഇത് സംഭവിക്കുന്നത്.. ഏറ്റവും സന്തോഷം അല്ലി മോൾക്ക്..

എത്ര തന്നെയായാലും ഒരു വലിയ സിനിമ കുടുംബ എന്ന നിലയിൽ മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള ഒരു കുടുംബം തന്നെയാണ് സുകുമാരൻ മല്ലിക കുടുംബം. സുകുമാരൻ വിട്ടു പോയെങ്കിലും മല്ലികയും രണ്ടു മക്കളും കൂടി തന്നെയാണ് ആ കുടുംബത്തിലെ എല്ലാ പ്രൗഡിയും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. മക്കൾ മാത്രമല്ല മല്ലികയ്ക്ക് ലഭിച്ച രണ്ട് മരുമക്കളും അടിപൊളി തന്നെയാണ്.

ഒരാൾ സിനിമാമേഖലയിൽ നിന്നുതന്നെ. ഇപ്പോൾ അവതാരകയായും പ്രവർത്തിക്കുന്നു. ഒരു ബുട്ടിക്കും നടത്തി കൊണ്ടുപോകുന്നു. ഇന്ദ്രജിത്തിൻ്റെ ഭാര്യ പൂർണിമ. മറ്റൊരാൾ ആണെങ്കിൽ നല്ല ഒന്നാന്തരം പത്രപ്രവർത്തകയും. പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയ. ഇപ്പോൾ പൃഥ്വിരാjiൻറെ കുടുംബത്തിലെ ഒരു മനോഹര നിമിഷം ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജിൻ്റെയും സുപ്രിയയുടെയും വിവാഹ വാർഷിക വിശേഷമാണ് സുപ്രിയ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. മകൾ അല്ലി ജീവിതത്തിലേക്ക് വന്നതിനു ശേഷം ഉള്ള എത്രയോ വിവാഹ വാർഷികങ്ങൾ കഴിഞ്ഞുപോയി. എന്നാൽ ഇത് രണ്ടാമത്തെ തവണയാണ് വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾ എൻറെ കൂടെ ഇല്ലാത്തത് എന്ന് കുറിച്ചിരിക്കുകയാണ് സുപ്രിയ. ആടുജീവിതം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ ആണ് പൃഥ്വിരാജ്.

വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ക്യാപ്ഷനോടുകൂടി പൃഥ്വിരാജിൻ്റെയും സുപ്രിയയുടെയും ജീവിതത്തിലെ പല നിമിഷങ്ങൾ കോർത്തിണക്കിയുള്ള ഫോട്ടോകളും വീഡിയോകളും ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ ആശംസകളുമായി നിരവധി താരങ്ങളും എത്തി. ഇരുവരുടെയും പതിനൊന്നാമത്തെ വിവാഹ വാർഷികം ആണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുകയാണ് ആരാധകരും.

Written by admin

പലർക്കും മോശം മെസേജും വീഡിയോകളും, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു- നിത്യ മാമ്മൻ

റെഡ് കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിൽ തമന്ന ഭട്ടിയ