in

അവാർഡ് നൈറ്റിൽ തിളങ്ങി താരദമ്പതികൾ, സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ സൂപ്പർ താരമാണ് പൃഥ്വിരാജ്. പൃഥ്വിയെ പോലെ തന്നെ ഇന്ന് ആരാധകർക്ക് സുപരിചിതയാണ് ഭാര്യ സുപ്രിയ മേനോനും. നിർമ്മാണ രംഗത്ത് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ സുപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും സുപ്രിയ വാർത്തകളിൽ നിറയാറുണ്ട്.

അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ സ്റ്റൈലിഷ് ലുക്കിലാണ് സുപ്രിയയും പൃഥ്വിരാജും എത്തിയത്. തിങ്കളാഴ്ച അങ്കമാലിയിൽ നടന്ന വനിത ഫിലിം അവാർഡ്സിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പൃഥ്വി അവാർഡ് ഏറ്റുവാങ്ങിയത്.

സുപ്രിയയാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

പൃഥ്വിരാജിന്റെ ആടുജീവിതം തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന സന്തോഷത്തിലാണ് പൃഥ്വിയും സുപ്രിയയും. 150 കോടിയാണ് ചിത്രം ഇതുവരെ തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നെടുംതൂണാണ് ഇന്ന് സുപ്രിയ. 9 എന്ന സിനിമയിലൂടെയാണ് സുപ്രിയ നിർമ്മാണ രംഗത്തേത്ത് എത്തുന്നത്.

പിന്നീട് നിരവധി ഹിറ്റുകൾ നിർമ്മിച്ചു. നിർമ്മാണത്തിനൊപ്പം വിതരണ രംഗത്തും കമ്പനി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മാസ്റ്റർ, വിക്രം, കാന്താര, കെജിഎഫ് 2 തുടങ്ങിയ സിനിമകളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തുകയാണ് സുപ്രിയ. ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കായ സെൽഫിയുടെ സഹ നിർമ്മാതാവാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

Written by admin

എന്തൊക്കെ രാഷ്‌ട്രീയം പറഞ്ഞാലും, തൃശൂരിൽ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കും, ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം- വിജയ് മാധവ്

പ്രണയ ജോഡികളായി നയൻതാരയും വിഘ്നേഷും, പ്രണയം തുളുമ്പും ചിത്രങ്ങൾ കാണാം