മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഹക്കീം. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ഹക്കീം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ചെറിയ ഷോർട്ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയും ഒക്കെയാണ് ആദ്യം ശ്രദ്ധ നേടിയത്. അതിനുശേഷം വെള്ളിത്തിരയിലേക്ക് എത്തിയത്. മോഡൽ എങ്കിലും ശ്രദ്ധ നേടിയ സന അൽത്താഫ് ആണ് താരത്തിന്റെ വധു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇരുവരുടെയും പ്രണയത്തെക്കുറിച്ചും പിന്നീട് വിവാഹത്തിലേക്ക് വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് മനസ്സുതുറന്നു. സനയാണ് ഏറ്റവും അധികം സംസാരിച്ചത്.
ഒരിക്കലും വിവാഹം കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന ഒരാളായിരുന്നു താനെന്നും മറ്റുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹം കഴിക്കുമ്പോൾ താൻ അവരെ തടയുമായിരുന്നു എന്നും ഒറ്റയ്ക്ക് ജീവിക്കാൻ ആയിരുന്നു തനിക്കിഷ്ടം എന്നും വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ 30 കഴിഞ്ഞ് മാത്രമേ ആലോചിക്കുകയുണ്ടായിരുന്നു പറഞ്ഞു. എന്നാൽ ബാംഗ്ലൂരിൽ ഒറ്റയ്ക്ക് താമസിച്ച സമയത്താണ് വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ ആലോചിക്കുന്നത്. അങ്ങനെയാണ് ഹക്കിംമിനെ പരിചയപ്പെട്ടത്. തൻറെ വീട്ടുകാർ ഒരിക്കലും വിവാഹത്തിന് നിർബന്ധിച്ചില്ല. താൻ തന്നെയാണ് ഈ പ്രൊപ്പോസൽ വീട്ടുകാരുടെ മുന്നിൽ കൊണ്ടുവച്ചത്. അങ്ങനെയാണ് വിവാഹം നടന്നതെന്ന് എന്നും സന പറഞ്ഞു