in

എന്റെ വിഷമങ്ങൾ ഏറെയും തുറന്നു ഞാൻ പറഞ്ഞത് മഞ്ജു ചേച്ചിയോട്; കാവ്യാ മാധവൻ അന്ന് പറഞ്ഞത് ഇങ്ങനെ, വൈറൽ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും കാവ്യ മാധവനും. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു മഞ്ജു വാര്യരുടെ വരവ്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Kavya Madhavan photos

ബാലതാരമായി തുടക്കം കുറിച്ച് പില്‍ക്കാലത്ത് നായികയായി മാറുകയായിരുന്നു കാവ്യ മാധവന്‍. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മഞ്ജു വാര്യരുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വാചാലയായുള്ള കാവ്യ മാധവന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ വരും മുന്‍പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാന്‍. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാള്‍ക്കാരാണ് ഞങ്ങള്‍.

ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങള്‍. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങള്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂര്‍വ്വമാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണാറുള്ളൂ. ഫോണിലൂടെയുള്ള ബന്ധമാണ് കൂടുതലും.

ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മനസ്സിലായേനെ. മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്.

ഞാനറിഞ്ഞിട്ടുള്ളിടത്തോളം മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്‍പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ട്, സംസാരത്തിലൊക്കെ. ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല.

അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങളേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. സിനിമ വിട്ടത് കൊണ്ടുള്ളൊരു വിഷമം ഉള്ളിലുണ്ടെങ്കില്‍ അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്കത് കാണാം. അങ്ങനെ എനിക്ക് തോന്നിയിട്ടില്ല.

Kavya Madhavan photos

മഞ്ജു വാര്യര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് നന്നായോ എന്നും അവതാരകന്‍ കാവ്യയോട് ചോദിച്ചിരുന്നു. മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നമ്മള്‍ ചേച്ചിയെ ഓര്‍ക്കുന്നത്. ഏത് ഹീറോയിന്‍ വന്നാലും അവരുടെ അഭിമുഖത്തില്‍ മഞ്ജു ചേച്ചിയുടെ പേര് വരുന്നതും അതാണ്.

പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില അന്നുണ്ടാവില്ല. പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്. നമുക്ക് കണ്ടിട്ട് കൊതി തീര്‍ന്നിട്ടില്ലായിരുന്നു. എന്നോടിപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നതും അതാവാം. കുടുംബത്തിന് പ്രാധാന്യം കൊടുത്താണ് ചേച്ചി മാറിയത്. എന്നിട്ട് അവരതില്‍ വിജയിക്കുകയാണല്ലോ ചെയ്തത്.

ആര്‍ടിസ്റ്റ് എന്ന് പറയും പോലെ തന്നെ ഭാര്യ, അമ്മയെന്ന നിലയിലും അവരെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവുള്ളൂയെന്നുമായിരുന്നു കാവ്യ മാധവന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യ വിവാഹമോചനത്തിൽ നടൻ ദിലീപിന് പങ്കുണ്ട് എന്ന് ഒരു പ്രചാരമുണ്ടായിരുന്നു എന്ന അഭിമുഖം നടത്തുന്ന ആളിന്റെ ചോദ്യത്തോട് കാവ്യാമാധവൻ ഉത്തരം പറഞ്ഞത് ഇങ്ങനെ: ആ വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ വിഷമമാണ് തനിക്ക്.

എന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ ഞാൻ ഏറ്റവും കൂടുതൽ തുറന്നു പറഞ്ഞത് ദിലീപേട്ടനൊടും മഞ്ജു ചേച്ചിയോടും ആയിരിക്കും. ദിലീപേട്ടനെക്കാൾ കൂടുതൽ ആ വിഷയം ഞാൻ സംസാരിച്ചത് മഞ്ജു ചേച്ചിയോട് ആയിരുന്നു എന്നും കാവ്യ പറയുന്നു സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ദിലീപേട്ടൻ ആയിരുന്നു എന്നും താരം പറയുകയുണ്ടായി.

Kavya Madhavan photos

വിവാഹ ശേഷമായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. കണ്ണെഴുതി പൊട്ടും തൊട്ടിന് ശേഷം 14 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.

manju warrier with mallu traveler