in

മോങ്ങിനി എന്നും ബാലാമണി എന്നക്കെ വിളിച്ച് നിങ്ങൾ എന്നെ കളിയാക്കി; ബിഗ് ബോസിലേക്ക് നല്ല വസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ല, നല്ല വസ്ത്രം ധരിച്ച് നടക്കാൻ എനിക്കും ആഗ്രഹമില്ലേ; കണ്ണീരോടെ ശാലിനി പറയുന്നു

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനലിലേക്ക് അടുക്കുന്നു. 20 പേരടങ്ങിയ ഷോ ഇപ്പോള്‍ ആറുപേരുമായിട്ടാണ് മുന്നോട്ട് പോകുന്നത്. നാല് ദിവസങ്ങള്‍ക്ക് അകം മുംബൈയില്‍ വച്ച് ബിഗ്ഗ് ബോസ് ഗ്രാന്റ് ഫിനാലെ നടക്കും. ബിഗ്ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ.

ഷോയിൽ നിന്നും താരം പുറത്തായിരുന്നു. ഇപ്പോഴിതാ ശാലിനി തന്റെ ഒരു സങ്കടം പറഞ്ഞുകൊണ്ട് വീഡിയോയില്‍ എത്തിയിരിക്കുകയാണ്‌. തന്റെ മാറ്റത്തെ കുറിച്ചുള്ള മോശമായ കമന്റുകളോട് ശാലിനി പ്രതികരിച്ചു. ബിഗ്ഗ് ബോസ് ഷോ എന്നെ സംബന്ധിച്ച് വലിയ ഒരു അവസരം ആയിരുന്നു. ചെറിയ രീതിയില്‍ ചെയ്തു ആങ്കറിങ് ചെയ്തു തുടങ്ങിയതാണ് ഞാന്‍ എന്റെ കരിയര്‍.

ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷവും എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായത്. ചിലര്‍ ചെറിയ ചില സജഷന്‍സ് എല്ലാം നിര്‍ദ്ദേശിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും ബാലാമണി എന്ന് വിളിച്ചപ്പോള്‍ ഞാന്‍ അതെല്ലാം ആസ്വദിയ്ക്കുകയായിരുന്നു. എന്നെ പറ്റിയുള്ള ട്രോളുകള്‍ കണ്ട് ഞാന്‍ തന്നെ ചിരിച്ചു പോയിട്ടുണ്ട്.

ഇപ്പോള്‍ ഞാന്‍ മുംബൈയില്‍ വന്നിരിയ്ക്കുകയാണ്. വീണ്ടു എല്ലാവരെയും കണ്ടതിന്റെ എല്ലാം സന്തോഷവും ഒരുമിച്ചുള്ള നിമിഷങ്ങളും എല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അത്ര സജീവമല്ലാത്ത ഞാന്‍, ഫിനാലെയില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് അതെല്ലാം ഷെയര്‍ ചെയ്തത്. ആ സന്തോഷത്തിന് ഇടയില്‍ വന്ന ചില കമന്റുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതെ കുറിച്ച് പറയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്.

വീട്ടില്‍ ഞാന്‍ ചുരിദാര്‍ ആണ് ധരിയ്ക്കുന്നത്. ബിഗ്ഗ് ബോസ് ഷോയിലേക്ക് വരുമ്പോള്‍ നല്ല വസ്ത്രം വാങ്ങാനുള്ള പണം ഇല്ലാത്തതിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. അതിനെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ദാരിദ്രം പറഞ്ഞു എന്ന് പറഞ്ഞ് ചിലര്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ അത് ഞാന്‍ അത്ര കാര്യമാക്കിയിരുന്നില്ല.

ആങ്കറിങ് ചെയ്യുമ്പോള്‍ എനിക്ക് ഡ്രസ്സുകള്‍ ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്താല്‍ അത്യാവശ്യം നല്ല മോഡേണ്‍ ഡ്രസ്സുകള്‍ ഞാന്‍ ധരിക്കാറുണ്ട്. ഇത് കണ്ട് ഇപ്പോള്‍ ചിലര്‍ കമന്റ് ഇടുന്നത് കാണുമ്പോഴാണ് സങ്കടം. ‘ബിഗ്ഗ് ബോസില്‍ ബാലാമണി കളിച്ചു അത് ഏറ്റില്ല, ഇപ്പോള്‍ അല്പം ഓവറാകുന്നുണ്ട്’ എന്നൊക്കെയാണ് കമന്റുകള്‍.

പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ടുണ്ട് എങ്കില്‍ അതിന് പിന്നില്‍ ഇതുപോലെ പല വിമര്‍ശനങ്ങളും അതിജീവിച്ച കഥയുണ്ട്. എനിക്ക് ഇപ്പോല്‍ 32 വയസ്സ് ആണ്. വളരെ ചെറുപ്പത്തില്‍ വിവാഹിതയും വിവാഹ മോചിതയും ആയി. എന്റെ കേസ് എല്ലാം ഞാന്‍ ഒറ്റയ്ക്ക് ആണ് നടത്തിയത്.

ഒറ്റപ്പെട്ടപ്പോഴും കുഞ്ഞിനെയും കുടുംബത്തെയും നോക്കുക എന്നതായിരുന്നു എന്നെ ലക്ഷ്യം. നാട്ടിലെ ഒരു സിമന്റ് ഷോപ്പിലെ സെയില്‍സില്‍ ജോലി ചെയ്തു തുടങ്ങിയ എന്റെ കരിയര്‍ ആണ് ഇപ്പോള്‍ ബിഗ്ഗ് ബോസ് വരെ വന്നു നില്‍ക്കുന്നത്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ ഉണ്ട്. ഞങ്ങളെ പോലുള്ളവര്‍ക്കും ഇവിടെ ജീവിക്കണ്ടേ സുഹൃത്തുക്കളേ.

സ്റ്റാര്‍ട് മ്യൂസിക് ഷോ കണ്ട് പലരും പറഞ്ഞു, ശാലിനി ഇപ്പോള്‍ സ്മാര്‍ട്ട് ആയിട്ടുണ്ട് എന്ന്. ചിലര്‍ പറഞ്ഞു ഓവര്‍ സ്മാര്‍ട്ട് ആണ് എന്ന്. നിങ്ങള്‍ ബാലാമണി എന്ന് വിളിച്ച് കളിയാക്കിയ എനിക്ക് ഒരു മേക്കോവര്‍ ചെയ്യാന്‍ അര്‍ഹതയില്ലേ. എല്ലാവരെയും പോലെ ഡ്രസ്സ് ചെയ്ത് ഭംഗിയായ് നടക്കാന്‍ എനിക്കും ആഗ്രഹമില്ലേ. നിങ്ങള്‍ ‘മോങ്ങിനി’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോഴും സഹിച്ചവളാണ് ഞാന്‍. ഒരു മനുഷ്യനെ വേദനിപ്പിയ്ക്കുന്നതിന് പരിധിയുണ്ട്.

ബിഗ്ഗ് ബോസില്‍ ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ വിലയിരുത്തരുത്. എന്റെ അവസ്ഥ അതായിരുന്നു. ഞാന്‍ ഓവറായി, സ്മാര്‍ട്ട് ആയി എന്നൊന്നും പറയരുത്. ഞാന്‍ നേരത്തെ സ്മാര്‍ട്ട് ആണ്. ഞാന്‍ സ്മാര്‍ട്ട് ആയാല്‍ മാത്രമേ എനിക്ക് ആരെങ്കിലും പ്രോഗ്രാം എല്ലാം വിളിച്ച് തരികയുള്ളൂ. ഞാനും മനുഷ്യനാണ്, ഇങ്ങനെയൊക്കെ ജീവിച്ച് പോയിക്കോട്ടെ- ശാലിനി പറഞ്ഞു.

Written by Editor 3

ഒരു പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; ദിൽഷ തുറന്നടിക്കുന്നു

എന്റെ വിഷമങ്ങൾ ഏറെയും തുറന്നു ഞാൻ പറഞ്ഞത് മഞ്ജു ചേച്ചിയോട്; കാവ്യാ മാധവൻ അന്ന് പറഞ്ഞത് ഇങ്ങനെ, വൈറൽ