in

ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ വലിയ ബഹളം ഉണ്ടാക്കും, ഗോപി സുന്ദർ ഭയങ്കര അലമ്പനാണ്, അഭയ ഹിരൺമയി അന്ന് പറഞ്ഞത് ഇങ്ങനെ..!!

എട്ട് വര്‍ഷത്തിലധികം ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗായിക അഭയ ഹിരണ്‍മയിയും ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും അടുത്ത കാലത്താണ് പിരിഞ്ഞത്. 2008 മുതല്‍ 2019 വരെ പൊതുഇടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാക്കിയിരുന്നില്ല.

വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണ് താനെന്ന് അഭയ പറഞ്ഞിരുന്നു. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഗോപി സുന്ദറിനും അഭയ ഹിരണ്‍മയിക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു പലരുടെയും ചോദ്യം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഗോപി സുന്ദറിന്റെയും അഭയ ഹിരണ്‍മയിയുടെയും ഭൂതകാലത്തെ സംഭവങ്ങളും കമന്റുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. ഗോപി സുന്ദറിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് മുമ്പ് അഭയ ഹിരണ്‍മയി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

വലിയ സംഗീതജ്ഞനാണെങ്കിലും അതിന് അനുസരിച്ചുള്ള അലമ്പനുമാണ് ഗോപി സുന്ദര്‍ എന്നാണ് അഭയ ഒരിക്കല്‍ പറഞ്ഞത്. ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോലും അദ്ദേഹം ബഹളമുണ്ടാക്കും. മുതിര്‍ന്ന മനുഷ്യനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല. മുതിര്‍ന്ന കുട്ടി എന്ന് മാത്രമേ പറയാനാകൂവെന്നും അത്രയ്ക്ക് കുട്ടിത്തം സൂക്ഷിക്കുന്നയാളാണ് ഗോപി സുന്ദര്‍ എന്നും അഭയ പറഞ്ഞിരുന്നു.

‘സുഹൃത്തുക്കള്‍ ഒന്നിക്കുമ്പോള്‍ ഗോപി സുന്ദര്‍ അലമ്പനാകാറുണ്ട്. എറ്റവും വലിയ അലമ്പനായിരിക്കും. ഒന്നിച്ച് കൂവാനൊക്കെ അദ്ദേഹവും കൂടും. വര്‍ത്തമാനവും ചളി പറയലുമൊക്കെയായി അങ്ങനെയുള്ള നിമിഷങ്ങള്‍ ശരിക്കും ആഘോഷമാക്കാറുണ്ട്. നമുക്ക് സഹിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള ചളിയായിരിക്കും അദ്ദേഹം പറയുന്നത്. എപ്പോഴും സന്തോഷത്തോടെ കഴിയുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം’. അഭയ പറഞ്ഞു.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഇപ്പോള്‍ ആ ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്. ഇതോടെ സമൂഹ മാധ്യമങ്ങളുടെ ഫോക്കസ് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയിലേയ്ക്കായി.

ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ പിന്‍വലിച്ചിട്ടില്ല. വിവാഹിതരായി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഗോപി സുന്ദറും അമൃത സുരേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സദാചാര പൊലീസിങ്ങിനെതിരെ ഇരുവരും തുറന്നടിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമര്‍ഷം അറിയിച്ചത്.

Written by Editor 3

എന്റെ വിഷമങ്ങൾ ഏറെയും തുറന്നു ഞാൻ പറഞ്ഞത് മഞ്ജു ചേച്ചിയോട്; കാവ്യാ മാധവൻ അന്ന് പറഞ്ഞത് ഇങ്ങനെ, വൈറൽ

എൻ്റെ ശരീരവും മനസ്സും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു, ഒടുവിൽ ഞാൻ ആ സത്യം അംഗീകരിച്ചു; കാർത്തിക മുരളീധരൻ വെളിപ്പെടുത്തുന്നു