മലയാള സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ സംവിധായകനാണ് കമൽ.
മിഴിനീർപ്പൂക്കൾ സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തുന്നത്. കമലിന്റെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ചിലതാണ് മഴയെത്തും മുൻപേ,നിറം, മധുരനൊമ്പരക്കാറ്റ്,നമ്മൾ,പെരുമഴക്കാലം എന്നിവ.
മീരാജാസ്മിൻ കാവ്യാമാധവൻ ദിലീപ് വിനീത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി കൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു പെരുമഴക്കാലം. ഒരുപാട് നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു. കാവ്യാമാധവനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രം നേടിക്കൊടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കാവ്യയുടെ മനസ്സിൽ വന്ന സംശയങ്ങളെക്കുറിച്ച് സംവിധായകൻ മനസ്സ് തുറക്കുകയാണ്.
പാഠം ഒന്ന് വിലാപം എന്ന ചിത്രത്തിൽ ദേശീയ അവാർഡ് കിട്ടുന്നത് മീരാജാസ്മിൻ പെരുമഴക്കാലത്തിൽ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു. മീരയുടെ കഥാപാത്രമാണോ കാവ്യയുടെ കഥാപാത്രമാണോ പെരുമഴക്കാലത്തിൽ നല്ലതെന്ന് കാവ്യയ്ക്ക് ഒരുപാട് സംശയമുണ്ടായിരുന്നു. സ്ക്രീൻ സ്പേസ് കൂടുതലുള്ളത് മീരാജാസ്മിൻ ചെയ്യുന്ന റസിയ എന്ന കഥാപാത്രത്തിനാണ്. ഒ സ്ക്രീൻ പ്ലേ വെച്ച് കാവ്യയോട് കഥ പറഞ്ഞു അപ്പോൾ കാവ്യയുടെ കണ്ണ് ഒഴുകിയിരുന്നു. അങ്ങനെയാണ് ഗംഗ എന്ന കഥാപാത്രത്തെ കാവ്യ മാധവൻ സ്വീകരിച്ചത്. കമൽ പറഞ്ഞു.