in ,

യാരിത്, അടിമുടി മാറ്റങ്ങൾ വരുത്തി കല്യാണി പ്രിയദർശൻ

കിടിലൻ മേക്കോവറിലുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകർക്കായി പങ്കു വച്ച് യുവ താരം കല്യാണി പ്രിയദർശൻ. മലയാളത്തിലെയും ബോളിവുഡിലെയും പ്രിയപ്പെട്ട സംവിധായകനായ പ്രിയദർശന്റ ഏകമകളാണ് കല്യാണി, കല്യാണിയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റ സിംഹം ആയിരുന്നു. ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോയി ക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ നായികയായാണ് കല്യാണി എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ കല്യാണിക്ക് സാധിച്ചു.

മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തിൽ ദുൽഖറിൻറെ നായികയായാണ് കല്യാണി എത്തിയത്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു കമൻറുകൾ അറിയിച്ച് രംഗത്തെത്തിയത് ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, പൂർണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങി നിരവധി താരങ്ങളാണ് .

കല്യാണിയെ കണ്ടിട്ട് എനിക്ക് മനസിലായില്ല എന്നാണ് ദുൽഖർ കുറിച്ചത്. എന്നാൽഎന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ കമന്റ് എന്തായാലും താരത്തിന് പുതിയ ലുക്ക് ആരാധകർക്ക് ഏറെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞു.തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ യാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ തിരക്കുള്ള താരമാണ് കല്യാണി.

Written by admin

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനശ്വര രാജൻ.. ചിത്രങ്ങൾ വൈറൽ… !!!

മകന്റെ കല്യാണ ചിലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത്: യുവതിയുടെ കുറിപ്പ്