മലയാളി പ്രേക്ഷകർക്കെല്ലാം ഇന്ന് വളരെ സുപരിചിതയായ നടിയാണ് ഹണി റോസ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചു ഇന്ന് താരം കൂടുതലായും ശ്രദ്ധ നേടുന്നത് ഉദ്ഘാടനങ്ങളിലൂടെയാണ് എന്നുകൂടി പറയേണ്ടിയിരിക്കുന്നു ഓരോ ഉദ്ഘാടന വേദിയിലും താരം വളരെ വേഗം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട് എന്നാൽ ഉദ്ഘാടനത്തിന്റെ പേരിൽ വലിയ തോതിൽ തന്നെ സൈബർ ആക്രമണവും താരം നേരിടാറുണ്ട് ഒരു ഉദ്ഘാടനം സ്റ്റാർ എന്നാണ് ഇപ്പോൾ താരത്തെ ആരാധകർ വിളിക്കുന്നത് തന്നെ
ഇപ്പോഴിതാ താരത്തിന്റെ പേരിൽ ഒരു വ്യാജവാർത്ത എത്തിയിരിക്കുകയാണ് താരം ഉദ്ഘാടനം ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് ഈ ഒരു വ്യാജവാർത്ത നാഗമ്പത്തുള്ള മാർത്തോമൽ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഹണി റോസ് എത്തുന്നു എന്നതായിരുന്നു ഈ വാർത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാർത്തോമൽ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സിനിമാതാരം ഹണിറോസ് വരുന്നു എന്ന വ്യാജ വാർത്തയാണ് ശ്രദ്ധ നേടിയത് ഇതുമായി ബന്ധപ്പെട്ട ഒരു വ്യാജ പോസ്റ്ററും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് സത്യമല്ല എന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത് ഹണി റോസിന്‍റെ ചിത്രം അടങ്ങുന്ന പോസ്റ്റർ എഡിറ്റ് ചെയ്തതാണ് എന്നും പറയപ്പെടുന്നുണ്ട്
അതേസമയം ഈ പോസ്റ്റർ വൈറൽ ആയതോടെ നിരവധി ആളുകൾ ആയിരുന്നു വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നത് പലരും ഹണി റോസിനെയും പള്ളിയെയും വിമർശിച്ചുകൊണ്ടാണ് രംഗത്ത് വന്നത് വന്നുവന്ന് പള്ളിയിലെ ഉദ്ഘാടനം ചെയ്യാൻ വരെ ഹണി റോസ് ആണ് വരുന്നത് പള്ളിക്കാര് വരെ ഇപ്പോൾ ട്രെൻഡിനൊപ്പം ആണ് എന്നൊക്കെ ആയിരുന്നു പലരും കമന്റ് ചെയ്തിരുന്നത് ഈ കമന്റുകൾ ഒക്കെ വളരെ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് വിമർശനാത്മകമായ കമന്റുകളുമായി എത്തിയത് എല്ലാ കമന്റ്റുകളും വളരെ പെട്ടെന്ന് വൈറലായി മാറി തുടർന്നാണ് ഈ വാർത്ത വ്യാജമാണ് എന്ന തരത്തിൽ വലിയ ഒരു തിരുത്തൽ വന്നത് ഇതിനെ തുടർന്ന് ഇതുവരെയും ഹണി റോസ് പ്രതികരിച്ചിട്ടില്ല