in ,

ഗ്ലാമർ ലുക്കിൽ ബിഗ്ഗ്‌ ബോസ്സ് താരം നിമിഷ ചിത്രങ്ങൾ കണ്ടുനോക്കു

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. അമ്പതാം ദിവസത്തിൽ ബിഗ് ബോസ് വീട്ടിൽ നിന്നും നിമിഷ പുറത്താവുകയായിരുന്നു. ഏറ്റവും ശക്തയായ മത്സരാർത്ഥിയെ വോട്ട് ലഭിക്കാതിരുന്നാൽ ആണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിച്ചത്.

എന്നാൽ പുറത്തിറങ്ങിയശേഷം തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടി എന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരുന്നു. വർഷങ്ങളായി കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന തനിക്ക് ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീട്ടുകാരുടെ അംഗീകാരം ലഭിച്ചു എന്നാണ് നിമിഷ വ്യക്തമാക്കിയത്.

അമ്മയും അച്ഛനും നാളുകൾക്കുശേഷം തന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ ഷോയിൽ നിന്ന് പുറത്തായ വിഷമം പോലും കാണാമറയത്ത് പോയെന്നാണ് നിമിഷ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഞാൻ ഹൗസിനുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഫോൺ അണിയറപ്രവർത്തകർ തിരികെ തന്നിരുന്നു. ഫോൺ ഓൺ ചെയ്തപ്പോൾ ആദ്യം വന്ന കോൾ ബെസ്റ്റ് ഫ്രണ്ടിന്റെ ആയിരുന്നു.

അവനോട് സംസാരിച്ചപ്പോൾ അവനാണ് വീട്ടിലേക്ക് വിളിക്കാൻ നിർദ്ദേശിച്ചത്. ആദ്യം സംശയിച്ചു നിന്നെങ്കിലും പിന്നീട് അമ്മയെ വിളിക്കുകയായിരുന്നു. ഫോൺ എടുത്തപ്പോൾ അമ്മ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് എന്നോട് സംസാരിച്ചത്.

പിന്നീട് അച്ഛനും ഫോൺ വാങ്ങി സംസാരിച്ചു. എന്നെ ഓർത്ത് അഭിമാനം ഉണ്ടെന്ന് പറയുകയും ചെയ്തു. അവർ എവിടെപ്പോയാലും നിമിഷയുടെ മാതാപിതാക്കൾ എന്ന പേരിലാണ് ആളുകൾ തിരിച്ചറിയുന്നതെന്നും അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും വീട്ടിലേക്ക് വരണം എന്ന് അച്ഛനും അമ്മയും പറയുകയായിരുന്നു. എനിക്കിപ്പോൾ എൻറെ കുടുംബത്തെ തിരിച്ചു കിട്ടിയിരിക്കുന്നു. അതിലും വലിയൊരു സന്തോഷം വരാനില്ല.

ആ സന്തോഷത്തിന് മുൻപിൽ ബിഗ് ബോസിലെ ടൈറ്റിൽ വിന്നർ എന്നതൊന്നും ഒരു വിഷയമല്ലെന്നും ആ ടൈറ്റിൽ നേടിയില്ലെങ്കിലും ഞാൻ ജീവിതത്തിൽ വിജയിച്ചുകഴിഞ്ഞു എന്നും നിമിഷ പറയുന്നു.

ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ ഒഴികെ മറ്റ് എല്ലാവരോടും പക്ഷപാതപരമായി പെരുമാറി എന്നതാണ് നിമിഷ പെട്ടെന്ന് പുറത്താക്കാൻ കാരണമായത്. ബിഗ് ബോസ് മലയാളം നാല് സീസണുകളിൽ വെച്ച് ആദ്യമായി സീക്രട്ട് റൂമിൽ കഴിയാൻ അവസരം ലഭിച്ചതും നിമിഷയ്ക്ക് ആയിരുന്നു. മോഡൽ എന്ന നിലയിൽ കരിയർ കെട്ടിപ്പടുത്ത നിമിഷ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികവും ഗ്ലാമർ ലുക്കിലുള്ളവ ആയതുകൊണ്ട് തന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കാറുണ്ട്. മിസ് കേരള 2021 ഫൈനലിസ്റ്റ് ഇരുന്നു നിമിഷ.

നിയമ വിദ്യാർത്ഥിയായ നിമിഷ ആർട്ടിസ്റ്റ് ആയും മോഡൽ ആയും ശ്രദ്ധനേടിയിരുന്നു. അത്യധികം ഊർജസ്വലതയോടെ ആണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായെങ്കിലും ഇന്നും താരത്തിന് ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവും ഇല്ല. അതുകൊണ്ടുതന്നെ നിമിഷയുടെ പഴയകാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.