in

കുലപുരുഷന്മാരും കുലസ്ത്രീകളും ഇനി എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് ഭ്രാന്തൻമാരാകും,നിമിഷ പറയുന്നത് കേട്ടോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. പുറം ലോകത്തോട് ഒരു ബന്ധവും ഇല്ലാതെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടുന്ന മത്സരാര്‍ത്ഥികള്‍. അവരുടെ പിടിവാശികള്‍, കോലാഹലങ്ങള്‍, പിണക്കങ്ങള്‍ എന്നിങ്ങനെ ഓരോ എപ്പിസോഡുകളും രസകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സീസണ്‍ 4 ആണ്.

ഏതാണ്ട് അവസാന ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ടെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഇത്തവണത്തെ ബിഗ് ബോസിലെ ശക്തയായ ഒരു മത്സരാര്‍ഥി ആയിരുന്നു നിമിഷ.

ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോ യില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ മോശം കമന്റുകളാണ് നിമിഷയ്‌ക്കെതിരെ വന്നതും.

ഇതു കൊണ്ടൊന്നും തന്റെ നിലപാടുകളിലോ വസ്ത്ര ധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന ഉറച്ച തീരുമാനമാണ് നിമിഷ മുന്നോട്ട് വെച്ചത്. പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.

വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമര്‍ശനമായി കേള്‍ക്കേണ്ടി വന്നത്.

ബിഗ് ബോസിനുള്ളിലെ നിമിഷയുടെ ഗ്യാങ് കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ആദ്യം നവീന്‍, ഡെയ്‌സി, അപര്‍ണ എന്നിവര്‍ക്കൊപ്പമാണ് നിമിഷ എത്തിയത്. ജാസ്മിന്‍ കൂടി പുറത്തേക്ക് വന്നതിനാല്‍ സ്ത്രീകള്‍ മാത്രം ഒന്നിച്ച് എത്തി.

ജാസ്മിനും ഡെയ്‌സിയും അപര്‍ണയുമെക്കെ ഒത്തുകൂടാന്‍ വന്നിരുന്നു.മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും നിലാപാടുകള്‍ വ്യക്തമാക്കി അതിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന ആളാണ്. ഈ വിമര്‍ശനങ്ങളും കളിയാക്കലുകളും ഒട്ടും ബാധിക്കില്ലെന്നാണ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും താരം വ്യക്തമാക്കി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ബിഗ് ബോസിനുള്ളില്‍ ലക്ഷ്മി പ്രിയയുമായി വസ്ത്രത്തിന്റെ പേരില്‍ ചില വഴക്കുകള്‍ നടന്നിരുന്നു. ആദ്യം നീ മര്യാദയ്ക്കുള്ള തുണി ഉടുക്കാനാണ് അന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്. വീണ്ടും ഷോ യില്‍ കുലസ്ത്രീ പരാമര്‍ശങ്ങള്‍ ശക്തമായതോടെയാണ് പുത്തന്‍ ചിത്രവുമായി നിമിഷ എത്തിയത്.

കാലുകള്‍ വ്യക്തമായി കാണാവുന്ന തരത്തില്‍ ഷോര്‍ട്ട്‌സ് ധരിച്ചിരിക്കുകയാണ് താരം. ഒപ്പം ഒന്നിലധികം കിടിലന്‍ ഫോട്ടോസും പങ്കു വെച്ചിട്ടുണ്ട്. കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോര്‍ട്ട്‌സിന്റെ ഇറക്ക കുറവ് കണ്ട് ഭ്രാന്തന്‍മാരാകും എന്നാണ് ചിത്രത്തിന് നിമിഷ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇത് ലക്ഷ്മി പ്രിയയെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ലേ എന്ന ചോദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

Written by Editor 2

ആദ്യമായി കാണുമ്പോള്‍ ലക്ഷ്മി പ്രിയയ്ക്ക് 17 വയസ്സായിരുന്നു, മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി; ജയേഷ് വെളിപ്പെടുത്തുന്നു

ബ്രാഹ്മണനല്ലാത്ത ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്‌നമായിരുന്നു, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ തളര്‍ത്തി, ഡിവോഴ്‌സിന് ശേഷം ശ്രീനാഥിനെകണ്ടിട്ടില്ല: ശാന്തി കൃഷ്ണ