in

പുഷ്പയിലെ ഡാൻസ് ഒക്കെ പഴങ്കഥ.. ചിരഞ്ജീവി യോടൊപ്പം ഐറ്റം ഗാനത്തിൽ ആടിത്തിമർത്ത് രജിന കസ്സാന്ദ്ര. വീഡിയോ കാണാം….

തമിഴിലും തെലുങ്കിലുമായി തിരക്കുള്ള നടിയാണ് റെജിന കസാന്ദ്ര അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻറെ ആദ്യ പ്രണയത്തെക്കുറിച്ചും സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ഒക്കെ തുറന്നു പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു.കമൽഹാസനെ തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും എന്നാൽ വലുതാകുന്തോറും ആ ഇഷ്ടം സൂര്യയോട് ആയി എന്നുമാണ് താരം പറഞ്ഞത്. തന്റെ ആദ്യപ്രണയം നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു എന്നും താരം പറയുന്നു.

എൻറെ വീടിൻറെ അടുത്ത് എന്നും കരാട്ടെ ക്ലാസ് നടക്കാറുണ്ട് എൻറെ ഏറ്റവും അടുത്ത സുഹൃത്ത് അവിടെ കരാട്ടെ അഭ്യസിക്കാൻ വരാറുണ്ട്. ഒരു ദിവസം ഞാൻ കരാട്ടെ ക്ലാസിന് സമീപത്തു കൂടി പോകുമ്പോൾ സുഹൃത്ത് പ്രാക്ടീസ് ചെയ്യുന്നത് കണ്ടു.

എന്നെ ശ്രദ്ധിച്ച മാസ്റ്റർ അകത്തേക്ക് വിളിപ്പിച്ച് അവിടെയിരുന്ന് ക്ലാസ് കണ്ടുകൊള്ളാൻ പറഞ്ഞു. ആ സമയത്താണ് മാസ്റ്ററുടെ മകൻ കരാട്ടെ ക്ലാസിന് പുറത്ത് വരുന്നത്. ഞാൻ അവനെ ആദ്യമായി കാണുന്നതും അപ്പോഴാണ്. അവൻ വളരെ സുന്ദരനായിരുന്നു. ദൃഢഗാത്രൻ ആയിരുന്നു.

അവൻ അത്‌ലറ്റിക് ചെയ്യാറുണ്ട്. നല്ല ആരോഗ്യമുള്ള ആളുകളെ എനിക്കിഷ്ടമാണ്. കുറച്ചു നാളുകൾക്ക് ശേഷം ഞാനും കരാട്ടെ ക്ലാസിൽ ചേർന്നു. അങ്ങനെ ഞാനും മാസ്റ്ററുടെ മകനും അടുത്ത കൂട്ടുകാർ ആയി. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായി.

അതായിരുന്നു എന്റെ ശരിയായ ബന്ധം. പിന്നീട് അതിനുശേഷം അവൻ ന്യൂസിലൻഡിൽ പോയി എന്ന് താരം വ്യക്തമാക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇന്ന് ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ബിക്കിനി വേഷത്തിലും ഗ്ലാമർ രംഗങ്ങളിലും ആണ്.

അതുകൊണ്ടുതന്നെ മിസ്റ്റർ ചന്ദ്രമൗലിയുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തോട് അവതാരകൻ ചോദിച്ച ഒരു ചോദ്യം അണിയറ പ്രവർത്തകരെ പോലും ഞെട്ടിച്ചിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ബിക്കിനി അണിഞ്ഞ് അതീവ ഗ്ലാമറസായി എത്തിയ റെജീനയോട് അതേ വേഷത്തിൽ പരിപാടിക്ക് വന്നു കൂടായിരുന്നോ എന്നാണ് അവതാരകൻ ചോദിച്ചത്.

ചോദ്യം കേട്ട് ഞെട്ടിയ റെജീന മറുപടി പ്രസംഗത്തിൽ ആ പാട്ടിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ചന്ദ്രമൗലി എന്ന സിനിമ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രംഇറങ്ങുന്നതിന് മുൻപേ തന്നെ വലിയ വാർത്തയായിരുന്നു.

ഈയൊരു ഗാനം സമ്മാനിച്ചതിന് സംഗീതസംവിധായകന് ഞാൻ നന്ദി പറയുന്നു. സോങ്ങിന് പറ്റിയ കോസ്റ്റ്യൂം എനിക്ക് തന്നവർക്കും നന്ദി. ഞാൻ ഹോട്ട് ആണെന്ന് നിങ്ങൾ വിചാരിക്കുന്ന ഉണ്ടെങ്കിൽ അതിന് കാരണം ഇവരൊക്കെയാണ് എന്നായിരുന്നു താരം പറഞ്ഞത്.

സൗത്ത് ഇന്ത്യൻ മെഗാസ്റ്റാർ ചിരഞ്ജീവി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ എന്ന ചിത്രത്തിൽ താരത്തിന് ഒപ്പം ഒരു ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടുന്നുണ്ട് റെജിന.മെയ് 20നാണ് യൂട്യൂബിൽ ഈ ഗാനം ആളുകൾക്ക് ഇടയിലേക്ക് ചെന്നെത്തിയത്. വളരെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതുപോലെതന്നെ റെജിനയുടെ ലുക്കും ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.