in ,

ത്രെഡ് വർക്കും ഫ്ലോറൽ ഭംഗിയും ചേർന്നപ്പോൾ പൊളി ലുക്ക്:  സുന്ദരിയായി അനാർക്കലി മരക്കാർ

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരക്കാർ. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ താരത്തിന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇതിനോടകം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒക്കെ താരം തന്റെ മറുപടികൾ രേഖപ്പെടുത്താറുണ്ട്. ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ത്രെഡ് വർക്കും ഫ്ലോറൽ ഭംഗിയും ചേർന്ന ഔട്‍ഫിറ്റിൽ ക്യൂട്ട് ലുക്കിലാണ് അനാർക്കലി മരിക്കാർ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. കറുപ്പ് ടോപ്പിനൊപ്പം പെയർ ചെയ്തിരിക്കുന്ന മനോഹരമായ ഓവർകോട്ട് ആണ് ഡ്രസിന്റെ  പ്രധാന ഹൈ ലൈറ്റ്. കഹാനി സ്റ്റോറീസ് ഇൻ ത്രെഡ് ആണ് വസ്ത്രം മനോഹരമായി ആയി ഒരുക്കിയിരിക്കുന്നത്. ജിഫ്രി സീരീസ് ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ ഉമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അനാർക്കലി നിരവധി ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനാർക്കലി ഒരു കലാ കുടുംബത്തിൽ നിന്നാണ് വരുന്നത്. താരത്തിന്റെചേച്ചി ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു, ബാലതാരമായും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ കുമ്പളങ്ങി നയ്റ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. അച്ഛനൊരു ഫോട്ടോഗ്രാഫറാണ്.

Written by admin

ഞങ്ങള്‍ അധികകാലം ഒരുമിച്ച് ജീവിച്ചിട്ടില്ല, ഇപ്പോള്‍ ഡിവോഴ്സ്ഡ് ആണെങ്കിലും അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനിവിടെ ഇരിക്കത്തില്ല, ലക്ഷ്മി ജയൻ

പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല, കാസ്റ്റിംഗ് കൗച്ച് ഉണ്ടേല്‍ ആ അവസരം വേണ്ടാന്ന് വെക്കണം, ഇന്ദ്രജ