മലയാളസിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മൃദുല മുരളി. അഭിനേത്രി എന്നതിലുപരി താരം നല്ല നർത്തകി കൂടിയാണ്. അഭിനയത്തിൽമാത്രമല്ല ഇപ്പോൾ ബിസിനസ് രംഗത്തേക്ക് കൂടി അരങ്ങേറ്റംകുറിക്കുന്നു എന്ന വാർത്ത അറിയിച്ചത് അടുത്തിടെയാണ്. വിവാഹത്തിനുശേഷം സിനിമാരംഗത്ത് അത്ര സജീവമല്ല. സോഷ്യൽ മീഡിയയിലൂടെ ആണ് താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നു .
നീണ്ടനാളത്തെ വർക്കൗട്ട് വിശേഷം താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ്. ശരീരഭാരം കുറച്ചുകൊണ്ട് പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്. വർക്കൗട്ട് വീഡിയോകളും പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് വീഡിയോ മൃദുല നിർമ്മിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
വളരെ വലിയ ചേഞ്ച് ആണ് വീഡിയോയിൽ കാണുന്നത് എന്നാണ് ആരാധകർ കമൻറ് നൽകുന്നത്. മാത്രമല്ല കൃത്യമായ വ്യായാമവും ദൃഢമായി ചിന്തയും ഉണ്ടെങ്കിൽ തങ്ങൾക്ക് പഴയ രൂപത്തിലേക്ക് തിരികെയെത്താൻ പറ്റുമെന്ന് മൃദുലയും പറയുന്നു. നടിയുടെ ഭർത്താവിൻറെ പേര് നിതിൻ എന്നാണ്. ഈ അടുത്താണ് വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വാർഷികത്തിന് ചിത്രങ്ങളെല്ലാം മൃദുലയും ഭർത്താവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
View this post on Instagram