മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും വിവാഹിതർ ആയത്. സോഷ്യൽ മീഡിയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മൃദ് വ എന്ന പേരിൽ ഇവർക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കടം വാങ്ങിയും വായ്പയെടുത്തും ആഡംബരമായാണോ വിവാഹം നടത്തേണ്ടത് എന്ന വിഷയത്തിൽ നടി മൃദുല വിജയ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വാക്കുകൾ, സ്ത്രീധനം എന്ന ചിന്താഗതിയോട് എതിർപ്പുള്ളയാളാണ് താൻ. സ്ത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന തീരുമാനം എനിക്കുണ്ടായിരുന്നു. വീട്ടിലെ കഷ്ടപ്പാട് മുഴുവൻ അറിഞ്ഞ് വളർന്ന ഒരാളാണ് ഞാൻ. സ്ത്രീധനം ഇന്നേവരെ യുവച്ചേട്ടൻ ചോദിച്ചിട്ടില്ല. ഞാൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എന്ത് ചെയ്തു എവിടെയാണ് എന്ന് പോലും ചേട്ടനോ ചേട്ടന്റെ വീട്ടുകാരോ ഇതുവരെ അന്വേഷിച്ചിട്ടുമില്ല.
എന്റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ച് കളയാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്. ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണത്. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണമല്ലോ. അപ്പോൾ എല്ലാം കല്യാണത്തിന് തീർത്താൽ മുന്നോട്ടുള്ള ആവശ്യങ്ങൾക്ക് എന്തു ചെയ്യും. ആ ധാരണ എനിക്കുണ്ടായിരുന്നു. 15 ആം വയസിലാണ് സിനിമയിലേക്ക് എത്തിയത്. എന്നാൽ വിജയം നേടാൻ എനിക്ക് സാധിച്ചില്ല. പിന്നീട് സീരിയലിലെത്തിയ ശേഷമാണ് എനിക്ക് വരുമാനം വന്നത്. ആദ്യ സീരിയൽ മുതൽ എനിക്ക് കിട്ടുന്ന ഓരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങി. സ്വർണമായിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വെച്ചതാണ് എന്റെ കല്യാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്റെ കല്യാണത്തിന്റെ ചെലവുകൾ സ്വയം കണ്ടെത്തിയ ആളാണ് ഞാൻ. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതേ നഷ്ടപ്പെടുത്താൻ തോന്നിയില്ല