ബാല താരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് നടിയായും സഹനടിയായും അമ്മയായുമൊക്കെ ഇപ്പോൾ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് മീന .മലയാളത്തിൽ മാത്രമല്ല തമിഴിലും അന്യ ഭാഷകളിലും എല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിലൂടെ 2022 ൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ ക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. എല്ലാവരെയും പോലെ പുതുവത്സരം ആഘോഷം ആയിരുന്നില്ല പകരം കുടുംബത്തിലും കോവിഡ് വന്നു എന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 2022 തങ്ങളുടെ വീട്ടിൽ എത്തിയ ആദ്യത്തെ അതിഥി എന്നാണ് താരം കോവിഡിനെ കുറിച്ച് എഴുതിയത്, മാത്രമല്ല പ്രേക്ഷകരോട് ആരോഗ്യത്തോടെ സന്തോഷത്തോടെയും ഇരിക്കണമെന്നും താരം പറയുന്നുണ്ട്.
മലയാളത്തിൽ താരത്തിന് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം, ബ്രോ ഡാഡി ആണ്. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയുടെ വേഷമാണ് മീനയ്ക്ക്. ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും മീനയും കൂടെ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി.രജനികാന്ത് ചിത്രം അണ്ണാത്തെ ആണ് മീനയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
View this post on Instagram