മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. റിമി മാത്രമല്ല സഹോദരി റീനുവും സഹോദരൻ റിങ്കുവുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്. റിങ്കുവിന്റെ ഭാര്യ നടി മുക്തയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് റിമിയും മുക്തയും എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർ 4 ലേക്ക് റിമിക്ക് ഒപ്പം റിങ്കുവും റീനുവും എത്തിയതാണ്.
റിങ്കുവിന്റേയും റീനുവിന്റേയും കൈപിടിച്ചായിരുന്നു റിമി സ്റ്റേജിലേക്കെത്തിയത്. വീട്ടിലും റിമി ഇങ്ങനെ തന്നെയാണോ എന്നായിരുന്നു അവതാരകനായ മിഥുൻ രമേഷിന്റെ ചോദ്യം. വീട്ടിൽ ഞാനും മമ്മിയും ഭയങ്കര എക്സ്ട്രീമാണ്. പപ്പയും ഇവരും കോലിട്ട് കിള്ളിയാലും മിണ്ടൂല, അങ്ങനെ സൈലന്റായിട്ടുള്ള ആൾക്കാരാണ്.
റീനു കുറച്ചൂടെ സംസാരിക്കും, റിങ്കു പണയവസ്തുവാണ്. വെച്ചാൽ അവിടെ ഇരിക്കും. അവൻ പിന്നെ വായ തുറക്കുകയേയില്ല. റിങ്കു ഉണ്ടെങ്കിൽ നമുക്ക് അറിയാം, ഭയങ്കര പ്രൊട്ടക്ടീവാണ്. സംസാരിക്കില്ലെങ്കിലും കാര്യങ്ങളല്ലാം കൃത്യമായി ചെയ്യും. സ്കൂളിലൊക്കെ പഠിക്കുന്ന സമയത്തേ ചേച്ചി സ്റ്റാറാണ്. എവിടെ പോവുമ്പോഴും റീമിയുടെ അനിയത്തി എന്നാണ് എല്ലാവരും പറയാറുള്ളത് എന്നാണ് ചേച്ചിയെ കുറിച്ച അനിയത്തി റിനു പറയുന്നത് . പാട്ടൊക്കെ പാടാറുണ്ട്. ഇതിൽക്കൂടുതൽ പാവമാവാൻ പറ്റാത്ത അനിയനേയും അനിയത്തിയേയുമാണ് ദൈവം എനിക്ക് തന്നത്. എന്റെ എല്ലാം ഇവരാണ് എന്നും റിമി പറയുന്നു.
സഹോദരിമാരുടെ ശബ്ദം ഒരേ പോലെ തന്നെയാണല്ലോയെന്നായിരുന്നു ആരാധകരും കമന്റ് ചെയ്തത്. സ്ട്രോംഗ് ലേഡി, അച്ഛൻ പോയപ്പോൾ ആ സ്ഥാനത്ത് നിന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തിഎന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ശരിയായ കാര്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. റിമിയുടെ വലിയ ഭാഗ്യമാണ് ആ കുടുംബവും എപ്പോഴും നിഴല് പോലെ കൂടെയുള്ള സഹോദരനെന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്.