സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്സ്ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.
ആദ്യത്തെ വളർത്തു മൃഗത്തെക്കുറിച്ചു രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളർത്തു മൃഗങ്ങളുടെ രഞ്ജിനിയോടുള്ള സ്നേഹം സുപരിചിതമാണ്. നിരവധി വിമർശനങ്ങളും അതിന്റെ പേരിൽ നേരിട്ടിട്ടുണ്ട്, രഞ്ജിനിയുടെ വാക്കുകൾ
ഞാൻ കാരണം അല്ല ഞാൻ ഇങ്ങനെ ആയത് എന്റെ അപ്പൻ കാരണമാണ്. എന്റെ മൂന്നോ നാലോ വയസിൽ വഴിൽ നടക്കുന്ന ഒരു പോമറേനിയനെ കണ്ടു പാവം തോന്നി അച്ഛൻ അതിനെ വീട്ടിൽ കൊണ്ട് വന്നു. ടിക്കു എന്നാണ് ഞാൻ അവനു പേരിട്ടത്. പിന്നെ അച്ഛൻ മരിച്ചു, ഞങ്ങൾ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ താമസമായി. എന്റെ 12 ആം ക്ലാസ് വരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വയസായി വളരെ കഷ്ടപ്പാടൊക്കെ സഹിച്ചാണ് അവൻ മരിച്ചത്. അത് കണ്ടു എനിക്കും വല്ലാത്ത സങ്കടമായി. ടിക്കു മരിച്ചതോടെ ഞാൻ തീരുമാനിച്ചു ഇനി ജീവിതത്തിൽ ഒരു നായ ഉണ്ടാകില്ല എന്ന് പറയുന്നു.