80 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. അൽതാഫ് നവാബാണ് മകളുടെ വരൻ. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി മാറി ക്കൊണ്ടിരിക്കുകയാണ് നിരവധി ആരാധകരാണ് മകൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.
റഹ്മാന് റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകൾ കൂടിയുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. താര കുടുംബത്തിലുള്ള എല്ലാവരും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.
മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും റഹ്മാൻ തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ് നടൻ റഹ്മാൻ മികവുറ്റ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു ശ്രദ്ധ നേടുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല താരത്തിന് അന്യഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു, അന്യ ഭാഷകളിലെ മികച്ച ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.