വേറിട്ട അവതരണശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിൽ മാത്രമല്ല അഭിനയത്തിലും സാന്നിധ്യം അറിയിച്ച രഞ്ജിനി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ ജീവിതത്തിൽ ഏറ്റെടുത്ത ഒരു പുതിയ വെല്ലുവിളിയുടെ കാര്യം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം.
വാട്ടർ ഫാസ്റ്റിങ് തെറാപ്പി ഏറ്റെടുത്തിരിക്കുകയാണ് രഞ്ജിനി.ഭക്ഷണം ഒഴിവാക്കി, വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നതാണ് വാട്ടർ ഫാസ്റ്റിങ് തെറാപ്പി. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയോ, ആത്മീയമോ, മതപരമോ ആയ കാരണങ്ങളാലോ, അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം നേരിടുന്നവരോ ഈ തെറാപ്പി സ്വീകരിക്കാറുണ്ട്. ഇതിലേതാണ് രഞ്ജിനിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കിയിട്ടില്ല. 21 ദിവസത്തേക്കാണ് രഞ്ജിനി ഈ തെറാപ്പി ചെയ്യുന്നത്. ഇപ്പോൾ രണ്ട് ദിവസം വിജയകരമായി പൂർത്തിയാക്കിയത്രെ.
21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഏറ്റെടുത്തിരിക്കുന്നു. അതെ, നിങ്ങൾ കരുതുന്ന എന്റെ വെണ്ണക്കല്ലുൾ എനിക്ക് നഷ്ടമായി. അത് കൊണ്ട് മാത്രമല്ല ഉപവാസം നല്ല ഒരുപാട് ഗുണങ്ങൾ തരുന്നു, അതൊന്ന് എനിക്ക് എക്പീരിയൻസ് ചെയ്യണം. അതിനൊപ്പം ഒരു വെല്ലുവിളി ഏറ്റെടുത്ത് നടത്താൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് ഇൻസ്റ്റഗ്രാമിൽ രഞ്ജിനി ഹരിദാസ് കുറിച്ചത്.
ഒന്നാമത്തെയും രണ്ടാമത്തെയും ദിവസം എളുപ്പമായിരുന്നു. പക്ഷെ, സത്യസന്ധമായി പറഞ്ഞാൽ, മൂന്നാം ദിവസം മുതൽ ഇത് മഹാ തെണ്ടിത്തരമായിപ്പോയി എന്ന് തിരിച്ചറിയുന്നു. എന്നാലും ഞാൻ പിന്നോട്ടില്ല. ഇതിലൂടെ എനിക്ക് ശക്തി ലഭിക്കണം. ഒരിക്കൽ എന്റെ ശരീരം ഓട്ടോഫാഗി പൂർത്തിയാക്കിയാൽ അത് പ്രത്യക്ഷത്തിൽ സുഗമമാണ്. വിശപ്പോടെ ഞാൻ കാത്തിരിക്കുന്നു- രഞ്ജിനി കുറിച്ചു