ഇൻസ്റ്റഗ്രാമിലെ പ്രിയപ്പെട്ട താരങ്ങളാണ് നിത്യാദാസ് . നിത്യയും മകൾ നൈനികയും പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത് ,ഏറെയും നൃത്ത വീഡിയോകളാണ് അമ്മയും മകളും പങ്കുവയ്ക്കാറുള്ളത്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ എന്ന നടിയെ മലയാളികൾ അടുത്തറിഞ്ഞത്. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി ,ഇപ്പോൾ മിനിസ്ക്രീനിൽ ഉൾപ്പെടെ താരം സജീവമായി കൊണ്ടിരിക്കുകയാണ് .
വിവാഹത്തിനുശേഷം താരം അഭിനയരംഗത്ത് നിന്ന് അൽപ്പം ഇടവേള എടുത്തിരുന്നു, പിന്നീട് മിനിസ്ക്രീനിലൂടെ ആണ് ഒരു തിരിച്ചുവരവ് നടത്തിയത് .മകളും ഇപ്പോൾ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. മകൾ നൃത്തം പഠിച്ചിട്ടുണ്ട് . ചെറുതായി അവൾ നൃത്തം ചെയ്യുന്നത് കണ്ടപ്പോഴാണ് ഒരുമിച്ച് നൃത്ത വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്
തങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളില്‍ പോസ്റ്റ് ചെയ്യുന്നത് സ്ഥിരമായി കാണാറുണ്ട്. പിന്നാലെ ‘ഓ ഇവള്‍ എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയില്‍ ചില ആളുകൾ പ്രതികരിക്കും. തന്റെ ചെറിയ സന്തോഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് എന്നും നടി കൂട്ടിച്ചേർത്തു.അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല എന്നും ഇഷ്ടമല്ലാത്തവർ തങ്ങളുടെ വീഡിയോ കാണാണ്ട എന്നും നടി പറഞ്ഞു