മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയും മകളുമാണ് നിത്യാദാസും നൈനിതയും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും മലയാളി പ്രേക്ഷകർക്കിടയിൽ വീണ്ടും സജീവമായതും. സോഷ്യൽ മീഡിയയിൽ നിത്യാദാസ് ആയിരുന്നു ആദ്യം അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ തന്നെ മകളും ഒത്തുള്ള നിരവധി ഡാൻസ് വീഡിയോകൾ പങ്കുവെച്ചു. വൈകാതെ തന്നെ അമ്മ മകൾ ഹിറ്റ് കോംബോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
കാശ്മീർ സ്വദേശിയായ അരവിന്ദ് ആണ് നിത്യയെ വിവാഹം ചെയ്തത്. നടിക്ക് രണ്ടു മക്കളാണ് ഉള്ളത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ ഇപ്പോൾ അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഈയടുത്ത് പള്ളി മണി എന്നൊരു ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
വിവാഹത്തിനുശേഷം നിത്യ നീണ്ടനാളത്തെ ഇടവേള എടുത്തിരുന്നു. പിന്നീട് പരമ്പരകളിലൂടെ ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മകളെ ആദ്യമായി മലയാള സിനിമ കാണിച്ചതിന്റെ അനുഭവം താരം പങ്കുവയ്ക്കുകയായിരുന്നു. ആകാശദൂത് എന്ന ചിത്രം കാണാൻ മകളെ നിർബന്ധിചുവെന്നും ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ മകൾ കരഞ്ഞുവെന്ന് നിത്യ പറയുന്നു. ആദ്യം ആകാശദൂത് കാണാൻ പറഞ്ഞപ്പോൾ മകൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
ഇതിൽ എന്താണ് ഇത്ര കരയാനുള്ളത് എന്നൊക്കെ ആദ്യം പറഞ്ഞിരുന്നു. അപ്പോഴൊക്കെ തനിക്ക് ദേഷ്യം വന്നിരുന്നുവെന്ന് നിത്യ പറയുന്നു. പിന്നെ കുറച്ചുനേരം കഴിഞ്ഞപ്പോൾ മകൾ ഒരു കൺട്രോളും ഇല്ലാതെ കരയുന്നതാണ് താൻ കണ്ടതെന്നും നിത്യ അഭിമുഖത്തിലൂടെ പറഞ്ഞു.