in

വെൺ പ്രാവിനെ പോലെ ഒരു സുന്ദരി!!  പ്രായത്തെ തോൽക്കും സൗന്ദര്യവുമായി നിത്യാദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നായികയാണ് നിത്യാദാസ്. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ നിത്യ ഇപ്പോൾ അഭിനയരംഗത്ത് സജീവമാകുന്നുണ്ട്. ഒരിടക്കാലത്ത് താരം അഭിനയത്തോട് വിട പറഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലൂടെ വീണ്ടും പ്രേക്ഷകർക്കും മുന്നിൽ എത്തുകയാണ്. ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വെളുത്ത നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. പ്രായത്തെ തോൽക്കും സൗന്ദര്യമാണ് എന്ന് ആരാധകർ കമൻറുകൾ നൽകിയിട്ടുണ്ട്.

കാശ്മീർ സ്വദേശിയായ അരവിന്ദാണ് നിത്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ടു മക്കളാണ് നിത്യക്കുള്ളത്.മകളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർ നല്ല കമന്റുകളാണ് നൽകുന്നത്. ഇപ്പോൾ കുടുംബവുമൊത്ത് നിത്യ കോഴിക്കോട് ആണ് സ്ഥിരതാമസം ആക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. താരവും മകളും ചേർന്ന് പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്.

മലയാളത്തിലും തമിഴിലും താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അതുപോലെ മലയാളത്തിലും തമിഴിലുമായി ഒരുപാട് മിനിസ്ക്രീം പരമ്പരകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.

Written by amrutha

രണ്ടു പ്രഗ്നൻസിയും പ്ലാൻറ്ഡ് ആയിരുന്നോ?   ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി റേച്ചൽ മാണി

ആ നോട്ടവും ചിരിയും ഹൃദയത്തിലേക്ക്!!! ഡിസൈനർ ലഹങ്കയിൽ അതിസുന്ദരിയായി സാനിയ അയ്യപ്പൻ