പറക്കും തളികയിലെ നായികയായി എത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് നിത്യ ദാസ്. മലയാളത്തിൽ അധികം സിനിമ ചെയ്തിട്ടില്ലെങ്കിലും നടി ഏവർക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നിത്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം താരം പലപ്പോഴും രംഗത്തെത്താറുണ്ട്. ജമ്മുകശ്മീര്‍ സ്വദേശിയായ അരവിന്ദ്സിങ് ജംവാലാണ് നിത്യയുടെ ഭർത്താവ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെന്നൈ ഡിവിഷനില്‍ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും തമ്മിൽ പ്രണയിച്ചാണ് വിവാഹിതരായത്.
2005 ഡിസംബറില്‍ ചെന്നൈയില്‍ നിന്നും കരിപ്പൂരിലേക്കുളള ആകാശയാത്രയിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത് . പിന്നീട് പരിചയം പ്രണയമായി വളരുകയായിരുന്നു. ഇരുവർക്കും ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്.
ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് 2001-ൽ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2007-ൽ സൂര്യകിരീടം എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും സീരിയലുകളിൽ സജീവമാണ് താരം. ഇൻസ്റ്റയിലും ഇടയ്ക്കിടയ്ക്ക് വീട്ടിലെ വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികളുടെ ഇഷ്ടതാരം തന്നെയാണ് നിത്യാ ദാസ്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സീരിയലിൽ നായികയായി എത്തിയിരുന്നു.
‘ഒരു സിനിമയുടെ വര്‍ക്കിനു ശേഷം ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് വരും വഴിയാണ് ആദ്യമായി വിക്കിയെ കണ്ടത്. ഞാനും അച്ഛനും പിന്നിലെ സീറ്റില്‍ ഇരിക്കുകയാണ്. വിനുവേട്ടനും രഞ്ജിതേട്ടനും ഞങ്ങളുടെ സീറ്റിന്റെ മുന്നിലായി ഇരിക്കുകയാണ്. കുറച്ച് അകലെയായാണ് ക്യാബിന്‍ ക്രൂ അംഗമായ വിക്കി നില്‍ക്കുന്നത്.
രഞ്ജിതേട്ടന്‍ വിക്കിയെ കുറിച്ച് എന്തോ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങനെ ഒന്നും പറയല്ലേ, അയാളെ കാണാന്‍ എന്ത് സുന്ദരനാണ് എന്ന്. ഉടനെ രഞ്ജിതേട്ടന്‍ വിക്കിയെ അടുത്തേക്ക് വിളിച്ചു, എന്നിട്ട് പറഞ്ഞു ഇവള്‍ പറയുന്നു നിങ്ങള്‍ ഭയങ്കര സുന്ദരനാണെന്ന്. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയെന്ന് താരം കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘അപ്പോള്‍ വിക്കി എന്നോട് ചോദിച്ചു സത്യമാണോ എന്ന്. ഞാന്‍ അങ്ങനെ പറഞ്ഞില്ല എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. പിന്നീട് ഒരിക്കല്‍ ഞാനും ചേച്ചിയും ചെന്നൈയിലേക്ക് പോകും വഴി വീണ്ടും വിക്കിയെ കണ്ടു. എന്നെ കണ്ടപ്പോള്‍ എവിടെയോ കണ്ട് നല്ല പരിചയം ഉണ്ടല്ലോ എന്ന് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ സീറ്റില്‍ പോയിരുന്നു.
പിന്നീട് ഇടയ്ക്കിടെ വിക്കിയെ കാണുമായിരുന്നു. അങ്ങനെ അത് സൗഹൃദമായി മാറി. ഒടുവില്‍ പ്രണയമായി. പ്രണയം വിവാഹത്തിലേക്ക് എത്തിയെന്നാണ് നിത്യ പറയുന്നത്. ‘മെയില്‍ പെണ്ണുകാണാന്‍ എത്തി, ജൂണിലേക്ക് കല്യാണം നടത്താന്‍ തീരുമാനിച്ചു. ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ ഉള്ള സമയം പോലും ഇല്ലായിരുന്നു. വിവാഹത്തിന് മുന്‍പ് വിക്കിയുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോയിരുന്നു.
അവരുടെ ആചാരങ്ങളും ചടങ്ങുകളും അറിയാന്‍ വേണ്ടിയായിരുന്നു അത്. പതിനഞ്ച് ദിവസ0 ഞങ്ങള്‍ അവിടെ നിന്നു. അങ്ങനെ സഹോദരന്റെ ഭാര്യ എത്തും മുന്‍പ് ആ വീട്ടിലേക്ക് ഞാന്‍ കയറി. അവരുടെ ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അച്ഛന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ അഡ്ജസ്റ്റ് ചെയ്യുന്ന ആളായത് കൊണ്ട് എനിക്ക് കുഴപ്പമില്ലായിരുന്നുവെന്നും നിത്യ പറയുന്നു.