in

78 കിലോയിൽ നിന്നു 65 കിലോയിലേക്ക് : മേക്കോവറിനെക്കുറിച്ച് ശാലു കുര്യൻ

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശാലു കുര്യൻ. നർമം കലർത്തി ക്ക് നിരവധി കഥാപാത്രങ്ങൾ ശാലു ചെയ്തിട്ടുണ്ട് എന്ന പരമ്പരയിലൂടെ താരം സ്വന്തമാക്കി. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വിഡിയോ പങ്കുവെച്ച് നടി വീണ്ടും ശ്രദ്ധ നേടുകയാണ്, പ്രസവശേഷം താൻ 78 കിലോയിൽ നിന്നു 65 കിലോയിൽ എത്തിയ കഥയാണ് താരം പങ്കുവെച്ചത്

പണ്ടുമുതലേ തടിയുള്ള ഒരു ശരീര പ്രകൃതമായിരുന്നു. ഈ തടി കുറയ്ക്കണം എന്ന് പലപ്പോഴും തീരുമാനിച്ചതായിരുന്നു, പക്ഷേ നടന്നില്ല. പ്രസവശേഷം ശരീരഭാരം വീണ്ടും വർദ്ദിച്ചു അതോടെ ഈ തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തി.തൻറെ ഈ തടി കാരണം മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്. ശേഷം ഒരു ഡോക്ടറെ പോയി കാണുകയും കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്തായിരുന്നു ഡയറ്റ് നടത്തിയത് തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി എന്നും താരം കൂട്ടിച്ചേർത്തു, അങ്ങനെ78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തി.

ശരീരത്തിലുള്ള ബുദ്ധിമുട്ടുകളും കാൽമുട്ട് വേദനയുമൊക്കെ വർധിച്ചതോടെയാണ് ഈ തടി കുറയ്ക്കണമെന്ന് വീണ്ടും വീണ്ടും മനസ്സിൽ തോന്നി തുടങ്ങിയത് ,കൃത്യമായ പരിശീലനം വ്യായാമവും കൊണ്ട് ആഗ്രഹം നിറവേറ്റിയെന്ന് ശാലു കുര്യൻ കൂട്ടിച്ചേർത്തു.

Written by admin

സ്ത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന തീരുമാനം എനിക്കുണ്ടായിരുന്നു, തുറന്നു പറഞ്ഞ് മൃദുല

എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍, ഭക്ഷണം തന്ന വ്യക്തിയെ കുറിച്ച് സൂരജ് സണ്‍