in ,

എല്ലാ  പ്രണയിതാക്കളും പ്രതീക്ഷിക്കുന്ന ദമ്പതികളാണ് നിങ്ങൾ: അച്ഛനും അമ്മയ്ക്കും ആശംസകൾ നൽകി നമിതാ പ്രമോദ്

മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്.  മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നമിത തെന്നിന്ത്യയിലും തൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചാണ് ഇപ്പോൾ നടി പങ്കുവയ്ക്കുന്നത് .

അച്ഛൻറെയും അമ്മയുടെയും വിവാഹ വാർഷിക വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. അച്ഛൻറെയും അമ്മയുടെയും ചിത്രങ്ങൾ  പങ്കു വച്ചു കൊണ്ടാണ് നമിത ആശംസകൾ നൽകിയത്.അത്ഭുതകരമായ മാതാപിതാക്കൾക്ക് ജന്മദിനാശംസകൾ. ഈ വർഷങ്ങളിൽ നിങ്ങൾ രണ്ടുപേരും പരസ്‌പരം പരിപാലിക്കുന്നതും മറ്റുള്ളവരെ ഒന്നാമതെത്തിക്കുന്നതും ഞാൻ കണ്ടു.എല്ലാ പ്രണയിതാക്കളും പ്രതീക്ഷിക്കുന്ന ദമ്പതികളാണ് നിങ്ങൾ എന്നായിരുന്നു നടി കുറിച്ചത്

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം ഇതിനോടകം അഭിനയിച്ച നടിക്ക് നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ ഉള്ളത്.  ഓരോ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും നിരവധി കമൻറുകൾ ആണ് ലഭിക്കുന്നത്. അച്ഛൻറെയും അമ്മയുടെയും വിവാഹ വാർഷികത്തിന് നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ പങ്കിട്ട് കുറിപ്പ് വായിക്കാം:അത്ഭുതകരമായ മാതാപിതാക്കൾക്ക് ജന്മദിനാശംസകൾ. ഈ വർഷങ്ങളിൽ നിങ്ങൾ രണ്ടുപേരും പരസ്‌പരം പരിപാലിക്കുന്നതും മറ്റുള്ളവരെ ഒന്നാമതെത്തിക്കുന്നതും ഞാൻ കണ്ടു.എല്ലാ പ്രണയിതാക്കളും പ്രതീക്ഷിക്കുന്ന ദമ്പതികളാണ് നിങ്ങൾ

സ്നേഹം,
നമി

View this post on Instagram

Shared post on

Written by admin

ആഗ്രഹിക്കുന്നതെന്തും നിങ്ങളെ തേടി എത്തും: വർക്കൗട്ട് വീഡിയോയുമായി ഭാവന

അന്നത്തോടെ വാഹനം ഓടിക്കുന്നത് താന്‍ നിര്‍ത്തി:  രസകരമായ  അനുഭവംപറഞ്ഞ് രസ്ന പവിത്രൻ