നടി എന്നതിലുപരി ഇപ്പോൾ ബിസിനസുകാരിയായി നമിത പ്രമോദ് മലയാളികൾക്കിടയിൽ വീണ്ടും പ്രിയങ്കരി ആവുകയാണ്. ബാലതാരമായാണ് താരം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ജനപ്രിയ പരമ്പരകളിലൂടെയായിരുന്നു നമിത മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്. അങ്ങനെയാണ് ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മലയാളത്തിലെ പ്രമുഖ താരന്മാർക്കൊക്കെ നടന്മാർക്കൊപ്പം എല്ലാം നടി അഭിനയിക്കുകയും ചെയ്തു.
മലയാളത്തിനു പുറമേ അന്യഭാഷയിലും താരം ശ്രദ്ധ നേടി.ഈ അടുത്തകാലത്തായിരുന്നു ബിസിനസിന് സിനിമയ്ക്ക് പുറമേ താരം ബിസിനസ് രംഗത്തും സജീവമാകാൻ ഒരുങ്ങുകയാണെന്ന് പ്രേക്ഷകരമായി പങ്കുവെച്ചത്.പനമ്പള്ളി നഗറിൽ ഒരു റസ്റ്റോറൻറ് ആരംഭിച്ചു കൊണ്ടായിരുന്നു താരം ബിസിനസ് രംഗത്തേക്ക് വെച്ചത്. ഇപ്പോൾ ഇതാ രണ്ടാമത്തെ ബിസിനസ് സംരംഭവും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്. മെൻസ് വെയർ ക്ലോത്തിങ് ബ്രാൻഡ് ആണ് നമിത ആരംഭിച്ചിരിക്കുന്നത്.
പുതിയ ബിസിനസ് സംരംഭത്തോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളും താരം നൽകിയിട്ടുണ്ട്.തുടർച്ചയായി ഇങ്ങനെ ബിസിനസ് ആരംഭിക്കും ഒരുപാട് പണം കയ്യിലുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അത്രയൊന്നും പണം തന്നെ കയ്യിൽ ഇല്ലെന്നും, കഷ്ടപ്പെട്ട് സമ്പാദിച്ച് പണം മാത്രമാണുള്ളത് അതുകൊണ്ടുതന്നെ വളരെ ആത്മാർത്ഥമായിപണിയെടുക്കുമെന്നും,വീട്ടിൽനിന്നും പുറത്തിറങ്ങാത്ത ഒരാളാണ് താനെന്നും പുറത്തിറങ്ങണമെങ്കിൽ കൂട്ടുകാർ എപ്പോഴും ഉണ്ടാകും. അവരുടെ ഒപ്പം മാത്രമേ താൻ പുറത്തേക്കു പോകാറുള്ളു.പക്ഷേ ഇപ്പോൾ ജീവിതം മൊത്തത്തിൽ മാറിയിരിക്കുകയാണെന്നും നമിത പറയുന്നു.കയ്യിൽ അഞ്ചു പൈസ ഇല്ലെങ്കിൽ പോലും ജീവിക്കാൻ പഠിച്ച ഒരാളാണ് താനെന്നും, ഇത്ര രൂപ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ പറ്റൂ എന്നൊന്നുമില്ല. ഒരു മാസം വാടക ഒന്നുമില്ലെങ്കിൽ ഒരു 20,000 രൂപ ഉണ്ടെങ്കിൽ നല്ലോണം ജീവിക്കാവുന്ന നമിത പറയുന്നു.