in

ജീവിതപങ്കാളി ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ  അത് ടോക്സിറ്റി ആണെന്ന് തിരിച്ചറിയണം; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നു നമിത പ്രമോദ്

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നായികയാണ് നമിത പ്രമോദ്.  താരം ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെപ്പറ്റി ജീവിതപങ്കാളിയെ കുറിച്ചും തുറന്നുപറയുകയാണ്. കല്യാണം കഴിഞ്ഞ ഒരുപാട് സുഹൃത്തുക്കൾ തനിക്കുണ്ടെന്ന് അവരുടെ വിവാഹ ജീവിതത്തെപ്പറ്റി തുറന്നു സംസാരിക്കാറുണ്ടെന്നും വിവാഹം എന്നത് ജീവിതത്തിൻറെ ഭാഗമാണ് അത് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളുടെ ഡൊമിനിറ്റ് ചെയ്യാൻ പാടില്ലെന്നും നമിത വ്യക്തമാക്കുന്നു.

വിവാഹജീവിതത്തിൽ രണ്ടു പേർക്കും തുല്യമായ പവർ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. സിനിമയിൽ നിന്ന് മാറി നിൽക്കണോ എന്നത് അവരുടെ മാത്രം ചോയിസ് ആണ്. തന്റെ വീട്ടിൽ ഒരിക്കലും കല്യാണത്തെക്കുറിച്ച് നിർബന്ധിച്ചിട്ടില്ല. വീട്ടിൽ നിന്ന്  പറഞ്ഞിരിക്കുന്നത്  അഭിനയിക്കാം. അല്ലെങ്കിൽ വേണ്ട എന്നാണ്.

ജീവിതപങ്കാളി നമ്മളെ ഡോമിനേറ്റർ ചെയ്യുകയാണെങ്കിൽ അത് ടോക്സിസിറ്റി ആണെന്ന് നമ്മൾ തിരിച്ചറിയണമെന്നും നമിത കൂട്ടിച്ചേർത്തു. സിനിമ ഒരിക്കലും തന്റെ പഠനത്തെ ബാധിക്കരുത് നിർബന്ധമുണ്ടായിരുന്നു ഒരു ബോൺ ആക്ടർ അല്ലാത്ത താൻ മോശമായിട്ട് അഭിനയിച്ച സിനിമകളും തരക്കേടില്ലാത്ത രീതിയിൽ അഭിനയിച്ച സിനിമകളും  കരിയറിൽ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമാലോകത്തു നിന്ന് ബ്രേക്ക് എടുക്കണമെന്ന് തോന്നിയിട്ടുണ്ട്. പല ആർട്ടിസ്റ്റുകളും ഒരുപാട് സിനിമകൾ അടുപ്പിൽ ചെയ്യാറുണ്ട്. താനൊരു ബോൾ ആക്ടർ അല്ല.  വർഷത്തിൽ ഇത്രയധികം സിനിമ ചെയ്യാമെന്ന് ഒരിക്കലും പ്രോമിസ് ചെയ്തു വച്ചിട്ടില്ല. എല്ലാ ആക്ടർസ്ന്റെ ജീവിതത്തിലും ഉയർച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും നമിത കൂട്ടിച്ചേർത്തു

Written by amrutha

ഇതെന്താ പിടക്കണ മീനോ!!! കടൽക്കരയിൽ മത്സ്യകന്യകയെ പോലെ അഹാന

സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു  പരിഹസിക്കുമ്പോഴാണ് ; ഹണി റോസ്