കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് നടി കെപി എസ് ലളിത. കരൾ രോഗത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലാണ് താരം. ശേഷം ജീവൻ നിലനിർത്താൻ വേണ്ടി കരൾ മാറ്റി വെയ്ക്കണം എന്നും അതിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കും എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധങ്ങളും ഉയർന്ന് വന്നിരുന്നു.അതിനിടയിൽ ഒരുപാട് ആൾക്കാരാണ് കരൾ മാറ്റിവെയ്ക്കാൻ സന്നദ്ധയറിച്ച് എത്തിയത്.
അതിൽ അദ്യം എത്തിയത് കലാഭവൻ സോബി ജോർജ് ആയിരന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഇദ്ദേഹം കരൾ നൽകാമെന്ന് പറഞ്ഞുകൊണ്ട് എത്തിയത്. ഇപ്പോൾ ഇതാ ഒരു കൂലിപണിക്കാരൻ എത്തിയിയിരിക്കുകയാണ് കരൾ നൽകാൻ. കേറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത വെക്തിയാണ് ഇദ്ദേഹം.എന്റെ ഏത് അവയവം വേണെമെങ്കിലും താൻ നൽകാം എന്നാണ് അദ്ദേഹം പറഞ്ഞത്. 20 വർഷമായി കേറി കിടക്കാൻ ഒരു വീടില്ല. പട്ടിണിയിൽ ആണ് എന്നും കഴിയുന്നത്. അതുകൊണ്ട് തന്നെ കരൾ നൽകിയ കേറികിടക്കാൻ ഒരു വീട് വേണം എന്നാണ് ഇയാൾ പറയുന്നത്.
കെപിഎസ് ലളിതയുടെ കുടുബം നല്ല രീതിയിൽ ആണ് ജീവിക്കുന്നത്. ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ട് പണം ഇല്ലെന്ന് പറയുന്നത് വിസ്വാസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഇവരെ പോലുള്ള സമ്പന്നരെ എന്തിന്നാണ് സർക്കാർ ചെലവിൽ ചികിത്സ കൊടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ താരത്തിന്റെ ആരോഗ്യ സ്‌ഥിതിയിൽ നേരിയ മാറ്റം ഉണ്ടെന്നാണ് ഹോസ്പിറ്റലിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.