in

മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം, വേദനയോടെ നവ്യ നായര്‍

കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമ പ്രേമികളെ ആകെ തളര്‍ത്തിയിരിക്കുകയാണ്. താരങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ഇപ്പോള്‍ നടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍.

സഹപ്രവര്‍ത്തക മാത്രമല്ല, സ്‌നേഹതയും അമ്മയുമായിരുന്നു ലളിതയെന്നും ഈ വിയോഗം തീരാ നഷ്ടമെന്നും നവ്യ നായര്‍ പറഞ്ഞു. നവ്യ നായരുടെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തീയില്‍ അമ്മയായി കെപിഎസി ലളിത അഭിനയിച്ചിരുന്നു. നവ്യ നായരുടെ വാക്കുകള്‍, എന്റെ ലളിതാന്റി … എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല ..

എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..

”നിങ്ങളുമായി വെള്ളിത്തിര പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു! എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍” നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Written by admin

20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്ത പങ്കുവെച്ച് നടി കാവേരി

‘എന്റെ മോനെ!!! കിടിലൻ ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം’നീരജ നായർ’….ചിത്രങ്ങൾ കാണാം.!!