മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധേയമായ നടി കെപിഎസി ലളിത ഇന്നലെ രാത്രി മരണമടഞ്ഞു. നിരവധി അസുഖങ്ങൾ കൊണ്ട് താരം ഏറെ നാളായി ചികിത്സയിൽ ആയിരുന്നു, അടുത്തകാലത്ത് ആശുപത്രിയിലാണ് എന്നും രോഗം ഗുരുതരാവസ്ഥയിൽ ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു, അതിനെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചതായി മാധ്യമങ്ങളിലൂടെ ബന്ധുക്കളും മകനും അറിയിച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം പ്രമുഖ സംവിധായകൻ മാരോടൊപ്പം എല്ലാ അഭിനയിച്ച നടി മലയാളസിനിമയുടെ ഒഴിച്ചുകൂടാനാവാത്ത താരമാണ് .
മലയാള സിനിമയില നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടി നവ്യാ നായരും കെപിഎസി ലളിതയെ കുറിച്ച് എഴുതിയിട്ടുണ്ട്, ഒരുത്തി എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവുമൊടുവിൽ അഭിനയിച്ചത്, ച്ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു നവ്യയുടെ കുറിപ്പ്.
കുറിപ്പ് :
എന്റെ ലളിതാന്റി … എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..
എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..