കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആതിര മാധവ്. അടുത്തിടെ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് താന്‍ എന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ഇതേ കുറിച്ച് ആതിരയും ഭര്‍ത്താവ് രാജീവും തുറന്ന് പറഞ്ഞത്. പിന്നാലെ ആതിര കുടുംബവിളക്കില്‍ നിന്നും പിന്മാറുന്നു എന്ന വിധത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ സംഭവത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ആതിര.
ആതിര കുടുംബവിളക്കില്‍ നിന്നും പോയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. യൂട്യൂബ് ചാനലുകളിലൂടെയായാണ് അങ്ങനെയൊരു കാര്യം പ്രചരിച്ചത്. ആരാധകര്‍ക്ക് മാത്രമല്ല സെറ്റിലുള്ളവര്‍ക്കും അതേ സംശയമുണ്ട്. എന്നെക്കൊണ്ട് പറ്റാവുന്നിടത്തോളം ഞാന്‍ ചെയ്യുമെന്നാണ് ആതിര എന്നോട് പറഞ്ഞത്. ഇന്ന് വന്നോ, വന്നില്ലേയെന്നായിരുന്നു ആനന്ദ് നാരായന് മേക്കപ്പ്മാനോട് ചോദിച്ചത്. ആതിര വന്നില്ലെന്നായിരുന്നു മേക്കപ്പ്മാന്റെ മറുപടി. ആതിര വന്നില്ലല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ശ്രീലക്ഷ്മിയോടും ആതിരയെക്കുറിച്ച് ചോദിച്ചിരുന്നു. നൂബിനും കെകെയുമെല്ലാം ആതിരയെക്കുറിച്ച് ചോദിച്ചിരുന്നു. ആതിര കുടുംബവിളക്കില്‍ നിന്നും പോവുമോയെന്ന് ഷാജുവും ചോദിച്ചിരുന്നു. അവളോട് തന്നെ ഇതേക്കുറിച്ച് ചോദിക്കാമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
ഇന്നത്തോട് കൂടി ഇക്കാര്യത്തിന് തീരുമാനമാക്കണമെന്നായിരുന്നു ഡോക്ടര്‍ ഷാജു പറഞ്ഞത്. ആതിര പോയെന്നാണ് യൂട്യബിലൂടെ പ്രചരിക്കുന്നത്. തുടക്കത്തിലെ ഒരു ട്വിസ്റ്റ് കൊടുത്തതാണ്. ഞാന്‍ പോയിട്ടില്ല, എല്ലാവരുടേയും കൂടെ ഇരിക്കുകയാണ്. ഞാന്‍ പോവുമ്പോള്‍ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും, അതുവരെ ദയവ് ചെയ്ത് ഞാന്‍ പോയെന്ന് പറയല്ലേ, എന്റെ അഭ്യര്‍ത്ഥനയാണെന്നും ആതിര പറഞ്ഞിരുന്നു.