in ,

ഒപ്പം അഭിനയിക്കുന്നവര്‍ എന്നെ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല: ശോഭിത ധൂളിപാല

തിയറ്ററുകളില് ഹൗസ്ഫുള് ഓടിക്കൊണ്ടിരിക്കുന്ന ദുൽഖർ സൽമാന്റെ  ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. മലയാള സിനിമ പ്രേക്ഷകർ ഏറെ കാലത്തിനു ശേഷം കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്.  അതുകൊണ്ടുതന്നെ അത്രയധികം ആകാംക്ഷയും ആശ്ചര്യവും കുറിപ്പിനോട് മലയാളികൾക്കും ഉണ്ടായിരുന്നു. ആരാധകരെ നിരാശരാക്കാതെ കുറിപ്പ് വമ്പൻ കൈയോടെ കൂടി തന്നെയാണ് തിയേറ്ററുകൾ കീഴടക്കി കൊണ്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷനിൽ ദുൽഖർ സൽമാനും നായികയും നിരവധി അഭിമുഖങ്ങളും ഇതിനോടകം നൽകി കഴിഞ്ഞു.

കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില് ചിത്രത്തിലെ നായിക ശോഭിത ധൂളിപാലയോട്  മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ചപ്പോൾ രണ്ട് പേരിലും ആരാണ് കൂടുതല്‍ കെയറിംഗ്, ആരാണ് കൂടുതല്‍ ഫ്രണ്ട്‌ലി എന്നായിരുന്നു ചോദിച്ചത്.

ആശ്ചര്യത്തോടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ ശോഭിത തനിക്കാരുടെയും കെയറിംഗ് ആവശ്യമില്ലെന്നാണ് അവതാരക നോട്  തുറന്ന സ്വരത്തിൽ പ്രതികരിച്ചത്. ‘കെയറിംങ്… എനിക്ക് കെയറിംഗിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. മാത്രമല്ല ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്, ശോഭിത അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ശോഭിതയുടെ  അഭിപ്രായത്തോട് എല്ലാവരും കൈയടിക്കുകയും ചെയ്തു.

Written by admin

സ്വന്തം ഭർത്താവിനെ വശീകരിച്ചു നാല് വർഷം അയാളുടെ കൂടെ കിടക്ക പങ്കിട്ടവളെ എങ്ങനെ താൻ മകളായി കാണും കങ്കണയ്ക്ക് എതിരെ പൊട്ടിത്തെറിച്ചു സറീന വഹാബ്..!!

വീട്ടുക്കാർ കന്യാസ്ത്രീ ആക്കാൻ വേണ്ടി കരുതിയ കുട്ടിയാണിത്.. ആലീസിന്റെ ബ്രൈഡൽ ഷവറിൽ കുടുംബക്കാർ പറഞ്ഞത് കണ്ടോ.. !!