മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരമായ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ താരം ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ദുബായിലെ ബുർജ് ഖലീഫ യുടെ ഏറ്റവും മുകളിൽ നിന്നുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ശാലിൻ ചിത്രങ്ങളിൽ ഉള്ളത്
ശാലിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത് മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ്. നിരവധി ഷോകളിലും ശാലിൻ തിളങ്ങിയിട്ടുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷമാണ് താരം അഭിനയരംഗത്തെത്തിയത് .നിരവധി നടിമാരുടെ ചെറുപ്പകാലം ശാലിൻ സോയ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടി തടികുറച്ച് സ്റ്റൈലിഷ് ആയി സോഷ്യൽ മീഡിയ എത്തിയത്.
എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക് ഉതുപ്പ് കിഴക്കേമല എന്നിങ്ങനെയുള്ള സിനിമികളിലൂടെ മലയാളസിനിമയിലെ അനിയത്തിക്കുട്ടിയായി നടി നിരവധി അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 68 കിലോയുള്ള, ബബ്ലി, ക്യൂട്ട് ലുക്കിൽ നിന്നും 55 കിലോയിലെ ഫിറ്റ് ഹെൽതി ലുക്കിലേക്കുള്ള യാത്രയെക്കുറിച്ച് ആണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്നത് . ഇൻസ്റ്റഗ്രാമിൽ ആണ് താരം ആക്ടീവായി നിൽക്കുന്നത് ‘പുതിയ ചിത്രങ്ങളും റീൽ സുകളും എല്ലാം പങ്കുവയ്ക്കാറുണ്ട്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ്.