in ,

ആളുകള്‍ വളരെ മാറി, മറ്റുള്ളവര്‍ ധരിക്കുന്നതെന്തെന്ന് അവരാരും നോക്കാറില്ല, ശാലിന്‍ സോയ

മലയാളികളുടെ പ്രിയ നടിയാണ് ശാലിന്‍ സോയ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ശാലിന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് വിമര്‍ശനങ്ങള്‍ നേരിവേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ ആളുകളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അല്ലാതെ മുന്‍പ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമര്‍ശനം ഇപ്പോള്‍ അധികം കാണാറില്ലെന്നും താരം പറയുന്നു. ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താല്‍പര്യങ്ങളാണ് വസ്ത്രാധാരണത്തില്‍ പിന്തുടരുന്നതെന്നും ശാലിന്‍ വ്യക്തമാക്കി. ചിലരൊക്കെ നന്നായി വസ്ത്രം ധരിച്ചു കാണുമ്പോള്‍ കൊള്ളാം എന്നു തോന്നാറുണ്ടെങ്കിലും ആ സ്റ്റൈല്‍ പകര്‍ത്താറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012-ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്. മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.

ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “ഓട്ടോഗ്രാഫ്” എന്ന സിനിമയിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഷാലിനെ പ്രിയങ്കരിയാക്കി മാറ്റി. ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ഷാലിൻ സോയ സംവിധാനം ചെയ്യുകയും ചെയ്തു.

Written by admin

‘വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് നടി’കനിഹ’….പ്രായം പിന്നിലോട്ട് ആണോന്ന് ആരാധകർ..!!

അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെയാണ് എല്ലാം കൈവിട്ടുപോയി, കാല് തിരിച്ചൊടിച്ചു, ബെല്‍റ്റിനടിച്ചു, ദുരനുഭവം പറഞ്ഞ് ശ്രീയ അയ്യര്‍