കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റായി മാറി അഭിമാനമായ വ്യക്തിയാണ് ആദം ഹാരി. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്‌സ്യല്‍ പൈലറ്റാവാനുള്ള പരിശീലനത്തിനാണ് ആദം ഹാരി ഇപ്പോള്‍.എല്ലാവരും മുഖം തിരിച്ചുനില്‍ക്കെ സംസ്ഥാന സര്‍ക്കാരാണ് ആദത്തിന്റെ വലിയ സ്വപ്‌നം സഫലമാക്കാന്‍ കൂടെ നിന്നത്. തൃശൂരാണ് വീട്. ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്നുപറഞ്ഞതിന് ശേഷം വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം എറണാകുളത്താണ് താമസം. ഇപ്പോള്‍ സ്‌കോളര്‍ഷിപ്പൊക്കെ കിട്ടി പഠിക്കാനായി തിരുവനന്തപുരത്തേക്ക് വന്നു. ഇനി സൗത്താഫ്രിക്കയിലേക്ക് തിരിച്ചുപോകുകയാണെന്ന് ആദ്യം പറയുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചുള്ള ടെലിവിഷന്‍ ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൈലറ്റ് ട്രെയിനിംഗിനിടെയുണ്ടായ അനുഭവങ്ങളും ജീവിതത്തില്‍ നേരിട്ട വിഷമതകളെ കുറിച്ചും ആദം തുറന്നുപറയുന്നുണ്ട്. എംജി ശ്രികുമാര്‍ അവതാരകനായി എത്തുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് ആദം മനസുതുറക്കുന്നത്. ആദം ഹാരിയുടെ വാക്കുകളിലേക്ക്…
പൈലറ്റ് പരിശീലനത്തിനുള്ള തുക സ്‌കോളര്‍ഷിപ്പായി സംസ്ഥാന സര്‍ക്കാരാണ് ആദമിന് നല്‍കിയത്. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ആദം തന്റെ സ്വപ്‌നം കീഴടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ രാജീവാ ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ട്രെയിനിംഗ് ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയില്‍ നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പൈലറ്റ് ട്രെയിനിംഗ് ചെയ്യാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്ല. ഞാന്‍ ഫിറ്റല്ല എന്ന് പറഞ്ഞ് ആറ് മാസത്തോളം പഠനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നെന്ന് ആദം പറയുന്നു.
തന്റെ ഉള്ളില്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞതിനെ കുറിച്ചും ആദം വെളിപ്പെടുത്തി, ജനിക്കുമ്ബോള്‍ ഞാന്‍ ഒരു സ്ത്രീയായാണ് ജനിച്ചത് എന്നാല്‍ മനസുകൊണ്ട് ഞാന്‍ ഒരു പുരുഷനാണ്. കുട്ടിക്കാലത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വാക്ക് ഇല്ല. എന്റെ മനസും ശരീരവുമായി തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. അത് എന്താണെന്നൊന്നും അന്നത്തെ കാലത്ത് മനസിലായിരുന്നില്ല.
ഇന്ത്യയില്‍ നിലവില്‍ ഇതുവരെ ഒരു ഗൈഡ് ലൈന്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് ഇവിടെ തുടര്‍ന്ന് പഠിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്ന് ആദം പറഞ്ഞു. സൗത്ത് ആഫ്രിക്കയിലാണ് പ്രൈവറ്റ് പൈലറ്റ് ട്രെയിനിംഗ് ചെയ്തത്. ഇപ്പോള്‍ അവിടെ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു തന്നിട്ടുണ്ടെന്ന് ആദം വ്യക്തമാക്കി. രണ്ട് മാസമായി സൗത്താഫ്രിക്കയിലായിരുന്നെന്നും ആദം പറയുന്നു.
ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ചതുകൊണ്ട് സമൂഹത്തില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഉപ്പയും ഉമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്നെ പൈലറ്റ് ട്രെയിനിംഗിന് വിട്ടത്. ഇത്രയും യാഥാസ്ഥിതികമായ ഒരു കുടുംബത്തില്‍ നിന്ന് പുറത്തേക്ക് പഠിക്കാന്‍ വിട്ടതില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്, പുറത്തേക്ക് എന്തിനാണ് പഠിപ്പിക്കാന്‍ വിട്ടത് എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ടെന്ന് ആദം പറയുന്നു.
അനിയനോട് നീ ഇനി പെണ്ണാകുമോ എന്നൊക്കെ ചോദിച്ച് കളിയാക്കിയിട്ടുണ്ട്. എന്റെ ഐഡന്റന്റി കാരണം അവര്‍ക്ക് വീട് വരെ മാറിപ്പോകേണ്ട അവസ്ഥ വന്നിരുന്നു. വീട്ടുകാരെ ഞാന്‍ ഒരിക്കലും തെറ്റ് പറയില്ല. അവര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആദം പറയുന്നു. തന്റെ വിനോദങ്ങളെ കുറിച്ചും ഹോബികളെ കുറിച്ചും ആദം വെളിപ്പെടുത്തി,